»   » മര്‍ഡര്‍ 2 നമ്പര്‍- ഒരു പെണ്ണിനെ കിട്ടുമോ!!

മര്‍ഡര്‍ 2 നമ്പര്‍- ഒരു പെണ്ണിനെ കിട്ടുമോ!!

Posted By:
Subscribe to Filmibeat Malayalam

മര്‍ഡര്‍ 2 ബോളിവുഡ് ബോക്‌സ് ഓഫീസ് ഹിറ്റായതോടെ കഷ്ടകാലമാരംഭിച്ചത് മുംബൈയിലെ ഒരു തയ്യല്‍ക്കാരനായ നിതേഷ് രമേഷ് എന്ന ചെറുപ്പക്കാരനാണ്. സിനിമ ഇറങ്ങിയതിന് ശേഷം നിതേഷിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ക്ക് കയ്യുംകണക്കുമില്ല. സിനിമയില്‍ നിതേഷിന്റെ അഭിനയം കണ്ട് അഭിനന്ദിയ്ക്കാനൊന്നുമല്ല, ഈ നിര്‍ത്താതെയുള്ള ഫോണ്‍വിളിയെന്ന് കരുതിയെങ്കില്‍ തെറ്റി.

Murder 2
സിനിമയില്‍ സംവിധായകന്‍ മൊഹിത് സൂരി ഉപയോഗിച്ച ഒരു നമ്പറാണ് നിതേഷിനെ കുടുക്കിലാക്കിയിരിക്കുന്നത്. മര്‍ഡര്‍ 2ല്‍ സ്ത്രീകളെ സപ്ലൈ ചെയ്യുന്ന ഗോവന്‍ ഏജന്‍സിയുടെ ഫോണ്‍ നമ്പറായി പറയുന്നത് നിതേഷിന്റെ ഫോണ്‍ നമ്പര്‍ തന്നെയാണ്. സിനിമയുടെ അണിയറക്കാര്‍ അബദ്ധത്തില്‍ ചെയ്തതാണെങ്കിലും ഇതിപ്പോള്‍ ഈ തയ്യല്‍ക്കാരന് വലിയ പുലിവാലായിരിക്കുകയാണ്.

സിനിമ കണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് പേരാണ് നിതേഷിനെ വിളിച്ചത്. ഫോണ്‍ വിളിയ്ക്കുന്നവരില്‍ പലരും നല്ല പെണ്ണിനെ കിട്ടാനുണ്ടോയെന്നാണ് ചോദിയ്ക്കുന്നതത്രേ. ഗോവയില്‍ നിന്നും വിളിച്ചൊരാള്‍ ഇനി ഈ ബിസിനസ്സില്‍ ഏര്‍പ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തയ്യല്‍ക്കാരന്‍ പറയുന്നു. താനൊരു കൂട്ടിക്കൊടുപ്പുകാരനാണോയെന്ന് പൊലീസടക്കം ചിന്തിയ്ക്കുന്നുണ്ടോയെന്നാണ് നിതേഷിന്റെ സംശയം. സിനിമ കണ്ടിഷ്ടപ്പെട്ടവരില്‍ പലരും മഹേഷ് ഭട്ടിനെ അഭിനന്ദനമറിയ്ക്കാന്‍ ആവശ്യപ്പെട്ടും വിളിയ്ക്കാറുണ്ട്.

സിനിമ കണ്ട് സമയം കളയാനില്ലെന്ന് പറയുന്ന നിതേഷിന് ഈ ഫോണ്‍ നമ്പര്‍ മാറ്റാനും പറ്റാത്ത സാഹചര്യമാണ്. തയ്യല്‍ക്കാരനായതിനാല്‍ നമ്പര്‍ മാറ്റിയാല്‍ കസ്റ്റമേഴ്‌സ് പോകുമോയെന്നാണ് ഇദ്ദേഹത്തിന്റെ ഭയം. സിനിമയുടെ നിര്‍മാതാവ് മഹേഷ് ഭട്ടിനെതിരെ പരാതി കൊടുക്കാനും നിതേഷ് ആലോചിയ്ക്കുന്നുണ്ട്.

English summary
Nitesh Ramesh Visawadhiya phone hasn't stopped ringing after Murder 2, sequel movie to famous Murder released. Visawadhiya, who earns his living as a tailor in Jogeshwari has been bombarded with calls asking him to supply woman. The callers are generally men across the country. In the movie Murder 2, the phone number of the agency which provide girls belongs to the tailor in real life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam