»   » ഹസാരെ അനുയായികളെ തല്ലി; സല്‍മാനെതിരെ കേസ്

ഹസാരെ അനുയായികളെ തല്ലി; സല്‍മാനെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Salman
മുംബൈ: അണ്ണാ ഹസാരെയുടെ അനുകൂലികളെ തല്ലിയതിന് ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാനെതിരെ കേസ്. ഹസാരെയ്ക്ക് നടന്റെ പിന്തുണ ചോദിച്ചെത്തിയ ജന്‍ രാജ്യ പാര്‍ട്ടി അംഗങ്ങളെ സല്‍മാന്റെ അംഗരക്ഷകര്‍ തല്ലി ബോധംകെടുത്തി എന്നാണ് കേസ്.

സല്‍മാന്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹത്തിന് 'അണ്ണാ തൊപ്പി" നല്‍കുന്നതിനും അഴിമതിക്കെതിരെയുള്ള പ്രസ്ഥാനത്തില്‍ സല്‍മാന്റെ പിന്തുണ തെളിയിക്കുന്നതിന് ഒപ്പ് ശേഖരിക്കുന്നതിനുമാണത്രേ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നത്.

സല്‍മാന്റെ കാറിനടുത്തെത്തിയ ഇവരെ അംഗരക്ഷകര്‍ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഒമേന്ദ്ര ഭരത്് മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധംകെട്ട് വീണു.

ഒമേന്ദ്രയാണ് സല്‍മാനും അംഗരക്ഷകര്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അണ്ണാ അനുകൂലികള്‍ പ്രകോപനമൊന്നും നടത്തിയിട്ടില്ല എന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ അണ്ണാ ഹസാരെയ്ക്ക് പിന്തുണ നല്‍കുന്ന അവസരത്തില്‍ സല്‍മാന്റെ അംഗരക്ഷകരുടെ പ്രവൃത്തി കടുത്ത വിമര്‍ശനത്തിനു കാരണമാവുമെന്ന് ഉറപ്പാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഹസാരെയുടെ അനുയായികള്‍ സല്‍മാന്റെ പോസ്റ്ററുകള്‍ കത്തിക്കുകയും സല്‍മാനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

English summary
Actor Salman Khan may play a soft hearted bouncer for his upcoming film ‘Bodyguard’, but in real life, it does not seem to be the case,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam