»   » പ്രിയന്റെ മാധവന്‍ നായരാകാന്‍ സല്‍മാന്‍

പ്രിയന്റെ മാധവന്‍ നായരാകാന്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
 Salman
ബോഡിഗാര്‍ഡ് വന്‍ ഹിറ്റായതോടെ സല്‍മാന് ഇപ്പോള്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേയ്ക്കുളോടാണത്രേ പ്രിയം. ഇത്തരം ചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ മസില്‍മാന്‍ ഇപ്പോള്‍ മടി കാണിയ്ക്കാറില്ല. ഈ അവസരം മുതലെടുക്കാനാണ് സംവിധായകന്‍ പ്രിയദര്‍ശന്റെ ശ്രമം.

തന്റെ പുതിയ ചിത്രമായ അറബിയും ഒട്ടകവും ഹിന്ദിയിലെത്തിയ്ക്കുമെന്ന് പ്രിയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാവാന്‍ സല്‍മാനെ ക്ഷണിച്ചിരിയ്ക്കുകയാണ്.

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓപ്പണിങ് ഫങ്ഷനില്‍ വച്ച് ഇക്കാര്യം പ്രിയന്‍ സല്‍മാനോട് സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സല്‍മാന്‍ ഈ ഓഫര്‍ സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.

സല്‍മാനെ കിട്ടിയില്ലെങ്കില്‍ അക്ഷയ് കുമാറിനെ വച്ച് പടം ചെയ്യാമെന്നാണ് പ്രിയന്‍ പദ്ധതിയിട്ടിരിയ്ക്കുന്നത്.  ലക്ഷ്മി റായിയും ശക്തി കപൂറുമാവും മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സെപ്തംബറോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Ever since Wanted, Ready and Bodyguard became hits, Salman Khan is the first choice for all filmmakers who intend to remake south Indian films in Hindi. One among them is Priyadarshan. Reportedly, the director wants to make the Hindi adaptation of Oru Marubhoomi Kadha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam