»   » കിങ് ഖാന്‍ ലിയനാഡോയുടെ റോളില്‍

കിങ് ഖാന്‍ ലിയനാഡോയുടെ റോളില്‍

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും ഹിറ്റ്‌മേക്കര്‍ വിശാല്‍ഭരദ്വാജും ഒന്നിയ്ക്കുന്നു. ബോളിവുഡിന്റെ ഈ സൂപ്പറുകള്‍ നോട്ടമിട്ടിരിക്കുന്നത് ഒരു ഹോളിവുഡ് സുപ്പര്‍ഹിറ്റ് ചിത്രം റീമേക്ക് ചെയ്യുന്നതിനാണ്.

ലോകസിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ടൈറ്റാനിക്കിലെ നായകന്‍ ലിയനാഡോ ഡി കാപ്രിയോ അഭിനയിച്ച് മഹത്തരമാക്കിയ ദി ഡിപ്പാര്‍ട്ടഡ് ബോളിവുഡിന്റെ വെള്ളിത്തിരയിലെത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.

മാര്‍ട്ടിന്‍ സ്‌കോര്‍സസെയാണ് ദി ഡിപ്പാര്‍ട്ടഡ് സംവിധാനം ചെയ്തത്. ലിയനാഡോ ഡി കാപ്രിയോ, മാറ്റ് ഡാമണ്‍, ജാക് നിക്കോള്‍സണ്‍, മാര്‍ക്ക് വെല്‍ബര്‍ഗ് തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം നാല് അക്കാഡമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.

ലിയനാഡോ അവതരിപ്പിച്ച റോള്‍ ഷാരൂഖാനാണ് ചെയ്യുക. ഷാരൂഖും വിശാലും ചേര്‍ന്നാവും ചിത്രം നിര്‍മ്മിക്കുന്നതും. പൊലീസ് മാഫിയാ പോരാട്ടങ്ങളുടെ കഥപറഞ്ഞ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ഇവര്‍ ചര്‍ച്ചകളാരംഭിച്ചുകഴിഞ്ഞു.

എന്നാലും ഇപ്പോള്‍ ഡോണ്‍ 2', റാ വണ്‍' എന്നിവയുടെ തിരക്കുകളിലായ ഷാരൂഖും സാത്ത് ഖുണ്‍ മാഫി'ന്റെ തിരക്കുകളിലായ വിശാലും ഒരുമിച്ചുള്ള പ്രോജക്ട് 2011 പകുതിക്കുശേഷമേ ആരംഭിക്കൂവെന്നാണ് അറിയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam