»   » റാംപില്‍ സോനാക്ഷിയെ കണ്ട് ശത്രുഘ്‌നന്‍ കരഞ്ഞു

റാംപില്‍ സോനാക്ഷിയെ കണ്ട് ശത്രുഘ്‌നന്‍ കരഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Sonakshi
മകള്‍ സോനാക്ഷി സിന്‍ഹയെ ഫാഷന്‍ റാംപില്‍ കണ്ട് പിതാവും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ കരഞ്ഞു. റാംപില്‍ സോനാക്ഷി വല്ല അക്രമവും കാട്ടുന്നത് കണ്ടിട്ടാണോ അച്ഛന്‍ കരഞ്ഞതെന്നേ കേള്‍ക്കുന്നവര്‍ക്കു തോന്നൂ.

പക്ഷേ കാര്യം അങ്ങനെയല്ല. ദില്ലിയില്‍ നടന്ന ഒരു ഫാഷന്‍ ഷോയില്‍ വളരെ സുന്ദരിയായി ആത്മവിശ്വാസത്തോടെ മകള്‍ ചുവടുവെയ്ക്കുന്നത് കണ്ട് ശത്രുഘ്‌നന്‍ യഥാര്‍ത്ഥത്തില്‍ ആനന്ദാശ്രു പൊഴിയ്ക്കുകയായിരുന്നു.

ഐവറി കളറില്‍ വളരെ എലഗന്റ് ലുക്കുള്ള ഒരു വസ്ത്രമണിഞ്ഞ്, മുടി പിന്നില്‍ ഒതുക്കിക്കെട്ടി ആവശ്യമില്ലാത്ത ചായംപൂശലുകളില്ലാതെ വളരെ സുന്ദരിയായിട്ടായിരുന്നു സോനാക്ഷി റാംപില്‍ എത്തിയത്. നല്ല ആത്മവിശ്വാസത്തോടെ ചുവടുവെയ്ക്കുകയും ചെയ്തു. ചടങ്ങ് കാണാന്‍ സോനാക്ഷിയുടെ അമ്മ പൂനം സിന്‍ഹയും എത്തിയിരുന്നു.

തന്നെ റാംപില്‍ കണ്ട് അഭിമാനവും സന്തോഷവും തോന്നിയാണ് പിതാവ് കരഞ്ഞതെന്നാണ് സോനാക്ഷി പറയുന്നത്. പിതാവ് എന്നും ഇങ്ങനെയാണെന്നും സന്തോഷം വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം കണ്ണീരും പിതാവിനൊപ്പമുണ്ടെന്നും സോനാക്ഷി പറയുന്നു.

പലമാതാപിതാക്കളും മക്കളെ ഫാഷന്‍, സിനിമ രംഗങ്ങളിലേയ്ക്ക് വിടാന്‍ മടിയ്ക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിലപാടെടുത്തയാളാണ് പഴയ നടന്‍കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ. മകളെ താല്‍പര്യമുള്ള വഴിയിലൂടെ നയിക്കാനും എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കാനും തന്റെ പിതാവ് മുന്നിലാണെന്ന് പല അവസരങ്ങളിലും സോനാക്ഷി പറഞ്ഞിട്ടുണ്ട്.

English summary
Veteran actor Shatrughan Sinha turned a bit emotional as daughter Sonakshi walked as a showstopper for designer duo Shantanu-Nikhil on the third day of ongoing Synergy1 Delhi Couture Week on Sunday,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam