»   » സല്‍മാന്റെ സഹോദരന്‍ ശില്‍പ്പയുടെ ക്ലബ് വാങ്ങി

സല്‍മാന്റെ സഹോദരന്‍ ശില്‍പ്പയുടെ ക്ലബ് വാങ്ങി

Posted By:
Subscribe to Filmibeat Malayalam
Sohail
സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാന്‍ നടി ശില്‍പ്പ ഷെട്ടിയുടെ ബാന്ദ്രയിലുള്ള നൈറ്റ് ക്ലബ് വാങ്ങിച്ചതായി റിപ്പോര്‍ട്ട്.

മുന്‍പ് സഞ്ജയ് ദത്തിന്റെ അടുത്ത സുഹൃത്തിന്റെ ഉടമസ്ഥതയിലായിരുന്നു പോയിസണ്‍ എന്നു പേരുളള ഈ ക്ലബ്. പരിസരവാസികള്‍ക്ക് ക്ലബ് ഒരു ശല്യമായി മാറിയപ്പോള്‍ അത് അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. എന്നാല്‍ പിന്നീടത് ശില്‍പ്പ സ്വന്തമാക്കി. പുതിയ പേരില്‍ വീണ്ടും തുറന്നു. ഇപ്പോള്‍ ഈ ക്ലബ് ഷൂട്ടിങ്ങിനായി വിട്ടുകൊടുത്തിരിയ്ക്കുകയാണ്.

സല്‍മാന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡിന്റെ ചില പ്രധാനഭാഗങ്ങള്‍ ഷൂട്ടു ചെയ്തിരിക്കുന്നതും ഇവിടെയാണ്.

English summary

 Salman Khan's actor-filmmaker brother Sohail, recently bought over the Bandra nightclub, owned by Shilpa Shetty Kundra. The nightclub, in an avatar before that, was known as Poison and belonged to close friends of Sanjay Dutt. However, it ran into trouble when the local authorities wanted it shut down terming it a "nuisance".

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam