»   » വിജയം സല്‍മാനെ അഹങ്കാരിയാക്കിയോ?

വിജയം സല്‍മാനെ അഹങ്കാരിയാക്കിയോ?

Posted By:
Subscribe to Filmibeat Malayalam
ദബാംഗ്, റെഡി എന്നീ ചിത്രങ്ങളുടെ വിജയം സല്‍മാനെ ബോളിവുഡിലെ സൂപ്പര്‍ ഹീറോ ആക്കി. എന്നാല്‍ തുടര്‍ച്ചയായ ജയങ്ങള്‍ സല്‍മാനെ അഹങ്കാരിയാക്കി മാറ്റിയെന്നാണ് അണിയറയിലെ സംസാരം.

2008 ലാണ് അതു വരെ ഉറ്റമിത്രങ്ങളായിരുന്ന സല്‍മാനും ഷാരൂഖും തമ്മില്‍ മുട്ടന്‍ വഴക്കായത്. അതിനു ശേഷം ഷാരൂഖുമായി അടുപ്പം പുലര്‍ത്തുന്നവരെല്ലാം സല്‍മാന്റെ ശത്രുക്കളായി. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് പ്രിയങ്ക ചോപ്രയെ സല്‍മാന്‍ തന്റെ ഗുഡ് ലിസ്റ്റില്‍ നിന്നു നീക്കം ചെയ്തത്. ഷാഹിദ് കപൂര്‍, വിവേക് ഒബ്‌റോയ്, ജോണ്‍ എബ്രഹാം തുടങ്ങിയവരുമായൊക്കെ സല്ലു വഴക്കടിച്ചിട്ടുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തനിയ്ക്കു വിജയം നേടിത്തന്ന ദബാംഗിന്റെ സംവിധായകനുമായി സല്‍മാന്‍ കൊമ്പുകോര്‍ത്തു. കൂടാതെ അടുത്തിടെ സഞ്ജയ് ദത്തിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടയിലും അടി നടത്തി. ഇതിനൊക്കെ പുറമേ ക്വിക്ക് എന്ന ചിത്രത്തിലഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ കൂടുതല്‍ വേണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടെന്നാണ് കേള്‍വി.

വിജയം തലയ്ക്കു പിടിച്ച സല്‍മാന്‍ ഉഴപ്പനായി മാറിയെന്നും ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് മനപൂര്‍വ്വം സല്‍മാന്‍ വൈകിക്കുകയാണെന്നുമാണ് ലൊക്കേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇതു മൂലം സല്‍മാന്റെ അടുത്ത പടമായ ഏക് ദ ടൈഗറിന്റെ ഷൂട്ടിങ് മാറ്റി വയ്‌ക്കേണ്ടി വന്നത്രേ. സല്‍മാന്‍ ഈ പോക്ക് തുടര്‍ന്നാല്‍ എവിടെയെത്തുമെന്ന ആശങ്കയിലാണ് ബോളിവുഡിലുള്ളവര്‍

English summary
Salman Khan has always been known for his bratty ways. But his recent power trip is unmatched. The success of his back-to-back projects, Dabangg and Ready, seem to have given him an added sense of invincibility.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam