»   » ശ്രീലങ്കയില്‍ പോകരുതെന്ന് ബച്ചനോട് തമിഴര്‍

ശ്രീലങ്കയില്‍ പോകരുതെന്ന് ബച്ചനോട് തമിഴര്‍

Posted By: Staff
Subscribe to Filmibeat Malayalam
Amitabh Bachchan
മുംബൈ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാനായി ശ്രീലങ്കയില്‍ പോകരുതെന്ന് അമിതാഭ് ബച്ചനോട് തമിഴ് സംഘടനകള്‍. തമിഴര്‍ക്കെതിരെ അക്രമം നടത്തിയ രാജപക്ഷെ സര്‍ക്കാരിന്റെ ക്ഷണം നിരസിയ്ക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ മൂന്നുമുതല്‍ അഞ്ചുവരെ കൊളംബോയില്‍ വച്ചാണ് മേള. ഇതില്‍ മുഖ്യ അതിധിയായി പങ്കെടുക്കാനാണ് ബച്ചനെ രജപക്ഷെ സര്‍ക്കാര്‍ ക്ഷണിച്ചത്. മേളയുടെ പ്രചാരണത്തിനായി കഴിഞ്ഞ ആഴ്ച ബച്ചന്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.
ഏപ്രില്‍ 25 ഞായറാഴ്ച നൂറുകണക്കിന് തമിഴര്‍ മുംബൈയില്‍ ബച്ചന്റെ വീട്ടിലേയ്ക്ക് പ്രകടനമായി എത്തിയിരുന്നു. പ്രകടനക്കാരുടെ നേതാക്കള്‍ ബച്ചനെ നേരില്‍ കാണുകയും ചെയ്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ പ്രതിനിധികളെയും ഇവര്‍ കണ്ടിരുന്നു.

കാനഡയിലെ തമിഴരും ബച്ചന്റെ ശ്രീലങ്ക സന്ദര്‍ശനത്തോട് യോജിയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍ തമിഴര്‍ ഇപ്പോഴും നരകയാതന അനുഭവിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബച്ചന്‍ കൊളംബോയിലേയ്ക്ക് പോകരുതെന്നാണ് ഇവരുടെ അഭിപ്രായം. അമിതാഭ് ബച്ചന്‍ തങ്ങളുടെ ആരാധ്യ പുരുഷനാണെന്നും ഇവര്‍ പറയുന്നു.

തമിഴരെ കൊന്നൊടുക്കുകയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത രജപക്ഷെ സര്‍ക്കാരിന് വിശ്വാസ്യത കൂട്ടാന്‍ ബച്ചന്റെ സന്ദര്‍ശനം വഴിയൊരുക്കും. അത് ശരിയല്ല. കാനഡയിലെ തമിഴര്‍ അഭിപ്രായപ്പെടുന്നു.

ഹിന്ദി പഠിയ്ക്കുകയോ ഹിന്ദി ചലച്ചിത്രം കാണുകയോ ചെയ്യാത്ത തമിഴ്നാട്ടിലെ തമിഴര്‍ക്ക് പെട്ടെന്ന് അമിതാതഭ് ബച്ചനോട് സ്നേഹം വന്നിരിയ്ക്കുന്നു. ഹിന്ദി പഠിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോല്‍ ആത്മാഹൂതിയ്ക്കി ഇറങ്ങി തിരിയ്ക്കുന്നവരുടെ സമൂഹമാണ് തമിഴ് ജനത.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam