»   » വിവേക് ഒബ്രോയ് ഒരു നിത്യാനന്ദ ഭക്തന്‍ !

വിവേക് ഒബ്രോയ് ഒരു നിത്യാനന്ദ ഭക്തന്‍ !

Posted By:
Subscribe to Filmibeat Malayalam
Vivek
കോളിവുഡിലെ പല താരങ്ങളും ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ അകമഴിഞ്ഞ ഭക്തരായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ കോളിവുഡില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലുമുണ്ടായിരുന്നു നിത്യാനന്ദയ്ക്ക് ഭക്തര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്രോയ് നിത്യാനന്ദയുടെ വലിയ ഭക്തനായിരുന്നു. സ്വാമിയെക്കുറിച്ചുള്ള വിവാദങ്ങള്‍ വന്നതില്‍പ്പിന്നെ വിവേക് ആകെ അങ്കലാപ്പിലാണ്, സ്വാമി വ്യാജനാണെന്ന് കരുതാനും വയ്യ ഒറിജിനലാണെന്ന് വിശ്വസിക്കാനും കഴിയുന്നില്ല.

മുമ്പ് പലവട്ടം വിവേക് ആശ്രമത്തിലെത്തി സ്വാമി ദര്‍ശനം നടത്തിയിട്ടുണ്ടത്രേ. 2005ല്‍ ഒരു ബന്ധുവാണ് വിവേകിന് സ്വാമിയെ പരിചയപ്പെടുത്തിയത്. ആദ്യദര്‍ശനത്തില്‍ത്തന്നെ സ്വാമിയെക്കണ്ട് വിവേക് അത്ഭുതപ്പെട്ടിരുന്നുവത്രേ.

ഇത്രയും ചെറിയപ്രായത്തില്‍ ആത്മീയവഴി തിരഞ്ഞെടുത്ത സ്വാമിയുടെ രീതിയാണ് അന്ന് വിവേകിനെ അത്ഭുതപ്പെടുത്തിയതെങ്കില്‍ ഇന്ന് വിവാദങ്ങളാണ് വിവേകിന് അത്ഭുതപ്പെടുത്തുന്നത്.

ബാംഗ്ലൂരിലെ ബിദദിയിലുള്ള ആശ്രമത്തിലെത്തിയായിരുന്നുവത്രേ വിവേക് സ്വാമിയെ കണ്ടിരുന്നത്. ഒരുപാട് തവണ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടത്രേ. ഫോണ്‍ വിളിയും എസ്എംഎസുമൊക്കെയായി താന്‍ സ്വാമിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും വിവേക് പറയുന്നു.

എന്തായാലും സ്വാമി ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും എല്ലാ സത്യവും പുറത്തുവന്നുകഴിഞ്ഞ് മാത്രമേ അതിനെക്കുറിച്ച് പ്രതികരിക്കുകയുള്ളുവെന്നുമാണ് വിവേക് പറയുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam