»   » ഷാജഹാന്റെ പ്രേമഭാജനമായി ഐശ്വര്യ

ഷാജഹാന്റെ പ്രേമഭാജനമായി ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam
Aishwarya
ഐശ്വര്യ റായ് വീണ്ടും ഒരു ചരിത്ര സിനിമയില്‍ കൂടി നായികയാവുന്നു. അക്ബര്‍ രാജാവിന്റെ മനംകവര്‍ന്ന ജോധയായി അഭിനയിച്ച് പ്രേക്ഷക പ്രശംസനേടിയ ആഷ് ഇത്തവണ മുംതാസ് രാജ്ഞിയായിട്ടാണ് വേഷമിടുന്നത്.

മുംതാസ് മഹല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഐശ്വര്യ ഷാജഹാന്റെ ഹൃദയഭാജനമായ മുംതാസായി വേഷമിടുന്നത.് ആംഗ്ലോ-ഇന്ത്യന്‍ താരമായ ബെന്‍ കിങ്സ്ലിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഷാജഹാന്‍ ചക്രവര്‍ത്തിയായി അഭിനയിക്കുന്നതും കിങ്സ്ലിതന്നെയാണ്. അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയ ഗാന്ധി എന്ന ചിത്രത്തില്‍ മഹാത്മാ ഗാന്ധിയായി അഭിനയിച്ചത് കിങ്സ്ലിയായിരുന്നു.

ഇന്ത്യയോടുള്ള തന്റെ അഭിനിവേശത്തിന്റെ ഭാഗമാണ് ഈ ചിത്രമെന്നാണ് ബെന്‍ പറയുന്നത്. മാത്രമല്ല താജ് മഹല്‍ വീണ്ടും ലോകാത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിയ്ക്ക് ഇത്തരമൊരു ചിത്രത്തിന് അഗോള പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

2010 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. പ്രേക്ഷകര്‍ക്കുള്ള ഒരു വിരുന്നുതന്നെയാവും ഐശ്വര്യ നായികയാവുന്ന ഈ ചിത്രമെന്ന് ഉറപ്പായും വിശ്വസിക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam