»   » ഋത്വിക് ഫാന്‍സിനോട് അമിതാഭ് മാപ്പ് പറഞ്ഞു

ഋത്വിക് ഫാന്‍സിനോട് അമിതാഭ് മാപ്പ് പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ട്വീറ്റുകള്‍ താരങ്ങള്‍ക്കെന്നും പാരയായിട്ടുണ്ട്. എന്നാല്‍ ഒന്നല്ല പത്തു തവണ പറ്റിയാലും ആരും പഠിക്കാറില്ലെന്നു മാത്രം. അടുത്തിടെ സിന്ദകി നാ മിലേംഗി ദൊബാരയെന്ന ചിത്രത്തിലെ പ്രകടനത്തിന് ഫര്‍ഹാന്‍ അക്തറിനേയും അഭി ഡിയോളിനേയും അഭിനന്ദിച്ചു കൊണ്ട് അമിതാബച്ചന്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഋത്വിക് റോഷനന്റെ പേരു പറയാന്‍ അമിതാഭ് മറന്നു പോയി. ഋത്വികിന്റെ ഫാന്‍സ് വെറുതെയിരിക്കുമോ? ഋത്വികിനെ ബച്ചന്‍ മനപൂര്‍വ്വം ഒഴിവാക്കിയതാണോ എന്നു തുടങ്ങി അമിതാഭിന്റെ സര്‍ട്ടിഫിക്കറ്റ് ഋത്വികിന് ആവശ്യമില്ലെന്നു വരെ ഋത്വിക് ഫാന്‍സ് പറഞ്ഞു കളഞ്ഞു.

കമന്റുകള്‍ കൊണ്ട് പൊറുതി മുട്ടിയ ബിഗ് ബി ഒടുവില്‍ ഇങ്ങനെ ട്വീറ്റു ചെയ്തത്രേ. ''ഞാന്‍ ഋത്വികിനെ വിളിച്ച് അഭിനന്ദനമറിയിച്ചു കഴിഞ്ഞു. ഇനി ഞാന്‍ ഋത്വികിന്റെ മറുപടി കൂടി ഇവിടെ അടിച്ചു ചേര്‍ക്കണോ?'' ഒരു ട്വീറ്റ് വരുത്തിയ വിനയേ.

English summary
Actor Hrithik Roshan's fan club literary forced Amitabh Bachchan to say that he telephoned the actor to congratulate him for his performance in Zindagi Na Milegi Dobara. Amitabh Bachchan on Monday night had left out Hrithik Roshan's name and praised only Abhay Deol and Farhan Akhtar for their performance in the film. He had tweeted, "ZNMD is a triumph of spirit and male bonding .. and Farhan and Abhay are just so impressive ... natural, composed and effortless."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam