»   » അഭിഷേകിന്റെ നായികയായി അസിന്‍

അഭിഷേകിന്റെ നായികയായി അസിന്‍

Posted By:
Subscribe to Filmibeat Malayalam
Abhishek and Asin
ലണ്ടന്‍ ഡ്രീംസ് പരാജയപ്പെട്ടതോടെ ബോളിവുഡില്‍ തിരക്കു കുറഞ്ഞ അസിനെ തേടി വീണ്ടും അവസരങ്ങള്‍. ഷാരൂഖിന്റെ നായികയാവുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ അഭിഷേക് ബച്ചന്‍ ചിത്രത്തിലേക്കാണ് അസിന് ഓഫര്‍ ലഭിച്ചിരിയ്ക്കുന്നത്.

വിപുല്‍ ഷാ ഒരുക്കുന്ന ചിത്രത്തില്‍ അഭിയുടെ നായികയാവാന്‍ ഭാര്യ ഐശ്വര്യ വിസമ്മതിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സിനിമയുടെ അണിയറക്കാര്‍ ഒരിയ്ക്കലും ആഷിനെ സമീപിച്ചിരുന്നില്ല. പകരം കത്രീനയെയാണ് അവര്‍ പരിഗണിച്ചത്. എന്നാല്‍ ക്യാറ്റ്‌സിന്റെ ഡേറ്റ് ക്ലാഷ് അസിന്റെ ഭാഗ്യമായി മാറുകയായിരുന്നു.

ഗജിനിയുടെ സൂപ്പര്‍വിജയത്തിന് ശേഷം വിപുല്‍ ഷാ ഒരുക്കിയ ലണ്ടന്‍ ഡ്രീംസില്‍ സല്‍മാന്റെ നായികയായെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. ഇതിന് ശേഷം സല്‍മാന്‍ നായികയായി തന്നെ റെഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അസിന്‍ ബോളിവുഡിലേക്ക് തിരിച്ചുവന്നത്.

English summary
False speculations claim that Aishwarya Rai Bachchan has refused a film opposite her hubby Abhishek but the truth is that she was never approached for the project and in fact sources associated with the makers of the movie, Vipul Shah, tell us that it is South Indian hottie Asin Thottumkal who is being wooed to be roped in for the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam