»   » അടുത്ത ജന്മത്തില്‍ ബച്ചന് ജേര്‍ണലിസ്റ്റാകണം

അടുത്ത ജന്മത്തില്‍ ബച്ചന് ജേര്‍ണലിസ്റ്റാകണം

Posted By:
Subscribe to Filmibeat Malayalam
Big B
ചലച്ചിത്രലോകത്ത് എത്തിപ്പെടുന്നവരുടെ മുഴുവന്‍ ആരാധ്യ പുരുഷനാണ് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍. പലരും ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ബച്ചന്റേതുപോലെയൊരു സ്ഥാനമാണ് സ്വപ്‌നം കാണാറുള്ളത്. എന്നാല്‍ ഈ ബച്ചന്റെ സ്വപ്‌നമെന്താണെന്ന് അറിയേണ്ടേ?

ഒരു ജേര്‍ണലിസ്റ്റ് ആവുക, ഈ ജന്മത്തിലല്ല അടുത്ത ജന്മത്തില്‍. ഇനിയുള്ള ജീവിതത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ റോള്‍ കൂടി കൈകാര്യം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഈ ആഗ്രഹം ബച്ചന്‍ അടുത്ത ജന്മത്തിലേയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്.

ഭോപ്പാലില്‍ നടക്കുന്ന പ്രകാശ്ഝാ ചിത്രം ആരക്ഷന്റെ ഷൂട്ടിംഗ് തുടങ്ങുന്ന വേളയിലാണ് ബച്ചന്‍ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഹരിവംശ്‌റായ് ബച്ചന്‍ എന്ന കവിയുടെ പുത്രനാണ് അമിതാഭ് അതുകൊണ്ടുതന്നെ അക്ഷരങ്ങളുമായി ബന്ധപ്പെട്ട ഒരു തൊഴിലിനോട് അദ്ദേഹത്തിന് തോന്നുന്ന ആഗ്രഹത്തില്‍ അത്ഭുതപ്പെടാനില്ല.

സംവരണപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പ്രകാശ്ഝായുടെ പുതിയ ചിത്രം. സംവരണത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നുള്ള ചോദ്യത്തിന് ഇപ്പോള്‍ അതിനെക്കുറിച്ച് സംവിധായകന്‍ പറയുന്നുണ്ടെന്നും മറ്റൊന്നും പറയുവാനില്ലെന്നുമായിരുന്നു അറുപത്തിയെട്ടുകാരനായ അമിതാഭിന്റെ മറുപടി.

ഭോപ്പാലിലെ ജനങ്ങള്‍ വളരെ നല്ലവരാണെന്നും ഷൂട്ടിങിന് എല്ലാ രീതിയിലും അവര്‍ പൂര്‍ണമനസോടെ സഹകരിക്കുന്നതായും ബച്ചര്‍ പറയുന്നു.

സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കാണുച്ചുതരുന്നതിനാണ് ചിത്രം ശ്രമിക്കുന്നതെന്നാണ് ബോളിവുഡിന്റെ മികച്ച സംവിധായകനായ പ്രകാശ് ഝാ പറയുന്നത്.

English summary
Bollywood megastar Amitabh Bachchan said that he would like to become a journalist in his next life."It is not possible in this life, but in my next life I would like to become a journalist," said Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam