»   » അമീര്‍ ഖാന്റെ ധൂം 3 ത്രീഡിയില്‍

അമീര്‍ ഖാന്റെ ധൂം 3 ത്രീഡിയില്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan
അവതാറിന് ശേഷം ഹോളിവുഡില്‍ പടര്‍ന്നുപിടിച്ച 3ഡി ഭ്രമം ബോളിവുഡിലേക്കും. വിഷ്വല്‍ ടെക്‌നോളജിയുടെ കുതിനൊപ്പം മുന്നേറാന്‍ ഹിന്ദി സിനിമാലോകവും ചിറകുവിരിയ്ക്കുകയാണ്.

ഷാരൂഖിന്റെ പുതിയ ചിത്രമായ 'രാ വണ്‍' ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട എല്ലാ വിഷ്വല്‍ ഇഫക്ടിസിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ഒരുങ്ങുന്നത്. അങ്ങനെയാണെങ്കില്‍ അമീര്‍ ഖാന്‍ മൂവി മോശമാകാന്‍ പാടില്ലല്ലോ? അമീര്‍ വില്ലനായെത്തുന്ന ധൂം 3 ത്രിഡി ഫോര്‍മാറ്റില്‍ ചിത്രീകരിയ്ക്കാനാണ് ആദിത്യ ചോപ്ര പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കരുതുന്നു.

3ഡി ഇതിനോടകം തന്നെ ബോളിവുഡിനെ ആവേശിച്ചിട്ടുണ്ട്. വിക്രം ഭട്ടിന്റെ പുതിയചിത്രമായ ഹോണ്ടഡ് 3ഡി വമ്പന്‍ വിജയമാണ് ബോക്‌സ്ഓഫീസില്‍ കൊയ്തത്. കൂടുതല്‍ 3ഡി പരീക്ഷണങ്ങള്‍ക്ക് ബോളിവുഡിനെ പ്രേരിപ്പിയ്ക്കുന്നതും ഇതുതന്നെയാണ്.

English summary
3D movies are the current craze in Hollywood, in particular - the technology has given the industry a complete make-over. And Bollywood wants to be part of the magic too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam