»   » രാഖിയ്ക്ക് രാംദേവിനെ കെട്ടണം

രാഖിയ്ക്ക് രാംദേവിനെ കെട്ടണം

Posted By:
Subscribe to Filmibeat Malayalam
Rakhi Sawant
യോഗാ ഗുരുവും വിവാദ നായകനുമായ ബാബ രാംദേവിനോട് തനിക്ക് പ്രണയമാണെന്ന് ബോളിവുഡ് ഗ്ലാമര്‍ താരം രാഖി സാവന്ത്. രാംദേവിനെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും ഇമാജിന്‍ ടിവിയിലെ പുതിയ റിയാലിറ്റി ഷോയുടെ പ്രമോഷന്‍ പരിപാടിയക്കിടെ രാഖി പറഞ്ഞു. രാഖി കാ സ്വയംവറിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച നടിയാണ് രാഖി. രാംദേവിനെ ഉള്‍പ്പെടുത്തി സ്വയംവറിന്റെ ഒരു പുതിയ സീസണ്‍ കൂടി നടത്തണമെന്നാണ് ചാനല്‍ അധികൃതരോട് നടി അഭ്യര്‍ഥിയ്ക്കുന്നത്.

രാംദേവിനെ എനിക്ക് ഇഷ്ടമാണ്. യോഗ ചെയ്ത് സുന്ദരമാക്കിയ രാംദേവിന്റെ വയറാണ് എന്നെ ആകര്‍ഷിച്ചത്. രാംദേവ് സമ്മതിച്ചാല്‍ ഞാന്‍ വിവാഹത്തിന് തയ്യാറാണ് രാഖി പറയുന്നു.

രാഹുല്‍ ഗാന്ധിയോടും എനിക്ക് പ്രണയമുണ്ട്. എന്നാല്‍ രാഹുലിനെ വിവാഹം കഴിക്കാനില്ല. യുപിഎ അധ്യക്ഷയായ സോണിയാ ഗാന്ധിയോട് അമ്മായിയമ്മ പോരടിക്കാന്‍ ഇഷ്ടമില്ലാത്തതിനാലാണ് രാഹുലിനെ ഒഴിവാക്കുന്നതെന്നും രാഖി പറഞ്ഞു. രാഹുല്‍ പാതി ഇന്ത്യക്കാരനെന്ന് പറഞ്ഞ ബോളിവുഡ് താരം കത്രീന കെയ്ഫിനെ വിമര്‍ശിയ്ക്കാനും രാഖി ഒരുമ്പെട്ടു.

English summary
In a remark that is bound to stir controversy, actor and dancer Rakhi Sawant, known for her controversial comments, today said she would marry the day Yoga Guru Baba Ramdev agreed to marry her. In the Capital to promote a new reality show on Imagine General entertainment network, Rakhi, who earlier unsuccessfully scouted for her 'prince charming' in the show 'Rakhi Ka Swayamwar', said she would marry only of Baba Ramdev agreed to marry her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam