»   » ബിപാഷയെ ചുംബിച്ചത് മറക്കാനാവില്ല: ജോണ്‍

ബിപാഷയെ ചുംബിച്ചത് മറക്കാനാവില്ല: ജോണ്‍

Posted By:
Subscribe to Filmibeat Malayalam
Jism
സ്‌ക്രീനില്‍ എക്കാലത്തെയും തന്റെ മികച്ച ജോഡി പൂര്‍വ്വകാമുകി ബിപാഷ ബസുവാണെന്ന് നടന്‍ ജോണ്‍ എബ്രഹാം. തങ്ങള്‍ ആദ്യമായി ഒരുമിച്ച ജിസ്മ് എന്ന ചിത്രത്തിലൂടെ തന്നെ അത് തെളിയിക്കപ്പെട്ടതാണെന്നും ജോണ്‍ പറയുന്നു.

ഏറ്റവും നല്ല ഓണ്‍ സ്‌ക്രീന്‍ ചുംബനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ജോണ്‍ എബ്രഹാം ബിപാഷയുമൊത്തുള്ള തന്റെ കെമിസ്ട്രിയെക്കുറിച്ച് പറഞ്ഞത്.

സിനിമകളിലെ ചുംബനസീനുകള്‍ തീര്‍ത്തും യാന്ത്രികമാണ്. അല്ലാതെ വരുന്ന അവസരങ്ങള്‍ തീര്‍ത്തും വിരളമാണ്. അങ്ങനെയുണ്ടാകണമെങ്കില്‍ ചുംബിക്കുന്നത് നമുക്ക് ഇഷ്ടപ്പെട്ടയാളെയാകണം. ജിസ്മില്‍ ബിപാഷയ്‌ക്കൊപ്പം അഭിനയിച്ചതും, അതിലെ ചുംബനസീനുകളും എല്ലാം എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതാണ്- ജോണ്‍ പറയുന്നു.

സിനിമകളില്‍ ഗേയായി അഭിനയിക്കാന്‍ തയ്യാറാണെന്നും ഗേ ലവ് മേക്കിങ് അഭിനയിക്കാന്‍ മടിയില്ലെന്നും ജോണ്‍ എബ്രഹാം പറയുന്നു. പക്ഷേ ഇത്തരത്തില്‍ അഭിനയിക്കണമെങ്കില്‍ ആ കഥാപാത്രം അത്രയേറെ ശക്തമായിരിക്കണമെന്ന ഒരു നിര്‍ബ്ബന്ധം ജോണ്‍ മുന്നോട്ടുവെയ്ക്കുന്നുമുണ്ട്.

English summary
Recently on a TV show the hunky actor confessed that former girlfriend Bipasha Basu is the one he's had the best on-screen chemistry with, ever

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam