»   » ഭര്‍ത്താവാണ് എന്റെ ശത്രു: മനീഷ കൊയ്‌രാള

ഭര്‍ത്താവാണ് എന്റെ ശത്രു: മനീഷ കൊയ്‌രാള

Posted By:
Subscribe to Filmibeat Malayalam
Manisha Koirala
ഒന്നുറപ്പായി, ബോളിവുഡിന്റെ പഴയ മിന്നുംതാരം മനീഷ കൊയ്‌രാളയുടെ ദാമ്പത്യം തകര്‍ച്ചയില്‍ തന്നെ. ഭര്‍ത്താവാണ് ശത്രുവെന്ന് ലോകത്തോട് ഭാര്യ തന്നെ പറയുമ്പോള്‍ ഇക്കാര്യത്തില്‍ അധികം ശങ്കകള്‍ക്കൊന്നും സ്ഥാനമില്ല.

നേരത്തെ മധുവിധുവിന്റെ ലഹരി മാറും മുമ്പെ നേപ്പാളി ബിസിനസ് മാനായ സാമ്രാട്ട ദഹാലുമായി പിരിയുകയാണെന്ന മനീഷ ട്വിറ്ററില്‍ കുറിച്ചത് ചില്ലറ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കിയത്. പിറ്റേന്ന് വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്ത മനീഷ, പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താനിങ്ങനെ ചെയ്തതെന്നും കുമ്പസാരിച്ചിരുന്നു.

എന്നാല്‍ വിവാഹം നടന്ന് ആറ് മാസം തികയും മുമ്പെയുള്ള മനീഷയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം ദാമ്പത്യത്തിലെ വിള്ളലുകള്‍ പുറത്തുകൊണ്ടുവന്നുവെന്നാണ് സത്യം. പിന്നീട് കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരം പറഞ്ഞെങ്കിലും അതൊന്നും പലരും വിശ്വസിച്ചിരുന്നില്ല.

മനീഷയുടെ പുതിയ ട്വീറ്റാണ് വീണ്ടും ഇപ്പോള്‍ അവരെ വാര്‍ത്തകളിലെത്തിച്ചിരിയ്ക്കുന്നത്. എന്റെ ഭര്‍ത്താവാണ് എന്റെ ശത്രു, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ അവസ്ഥയാണിത്. പഴയ ചൂടന്‍താരത്തിന്റെ ട്വീറ്റ് ഇങ്ങനെയൊക്കെയാണ്. എന്തായാലും ഇതിനെപ്പറ്റി പ്രതികരിയ്ക്കാന്‍ മനീഷ തയാറായിട്ടില്ല.

English summary
Manisha Koirala's marriage to Nepali businessman Samrat Dahal is back in the news. Six months into the marriage, Manya announced on her social networking page that she was contemplating divorce from Dahal, seven years her junior, and hoped her parents wouldn't be angry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam