»   » രാ വണ്‍-ഷാരൂഖിന്റെ ഇന്ത്യന്‍ സൂപ്പര്‍മാന്‍

രാ വണ്‍-ഷാരൂഖിന്റെ ഇന്ത്യന്‍ സൂപ്പര്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ഷാരൂഖ് ഖാന്‍ സൂപ്പര്‍ ഹീറോയാവുന്ന രാ വണ്ണിന്റെ ജോലികള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ് ഏറെ വിഷ്വല്‍ടെക്നിക്ക് സപ്പോര്‍ട്ട് ആവശ്യമായി വരുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ സാവധനാത്തിലാണ് പുരോഗമിയ്ക്കുന്നത്.

വ്യത്യസ്തമായൊരു പ്രമേയം കൈകാര്യം ചെയ്യുന്ന സയന്‍സ് ഫിക് ഷന്‍ ത്രില്ലര്‍ ഇന്ത്യന്‍ സിനിമയിലെ ഒരു വിസ്മയമായി മാറുമെന്ന് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന അര്‍ജ്ജുന്‍ രാംപാല്‍ പറയുന്നു.

സൂപ്പര്‍ഹീറോ ഷാരൂഖിനെ കീഴടക്കാനെത്തുന്ന വില്ലനായാണ് അര്‍ജ്ജുന്‍ അഭിനയിക്കുന്നത്. അനുഭവ് സിംഹയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ലക്ഷ്യമുണ്ട് അത് നേടിയെടുക്കാന്‍ ഞാനും ഷാരൂഖും അനുഭവ് സിന്‍ഹയുമൊക്കെ ഒരു ടീമായി പരിശ്രമിയ്ക്കുന്നു. ഞങ്ങള്‍ അത് നേടിയെടുക്കുക തന്നെ ചെയ്യും.. ഇതൊരു പാത്ത് ബ്രേക്കിങ് സിനിമയായിരിക്കും-അര്‍ജജുന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

വൈദ്യുതിയെ തടഞ്ഞുനിര്‍ത്തുന്നത് പോലുള്ള അതിമാനുഷിക കഴിവുകളുള്ള ഒരു കഥാപാത്രത്തെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. സൂപ്പര്‍മാന്റെ നായികയായി കരീന കപൂര്‍ അഭിനയിക്കുന്നു.

അച്ഛനെ സൂപ്പര്‍മാനായി കാണാനുള്ള മകന്‍ ആര്യന്റെ ആഗ്രഹം കൂടിയാണ് ഷാരൂഖ് സിനിമയിലൂടെ പൂര്‍ത്തികരിയ്ക്കുന്നത്. ആര്യന്‍ മാത്രമല്ല, രാജ്യത്തെ കുട്ടിപ്രേക്ഷകരെല്ലാം ഇന്ത്യന്‍ സൂപ്പര്‍മാന്റെ ആരാധകരാവുമെന്നാണ് രാ വണ്ണിന്റെ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam