»   » സന്ദീപ്‌ ഉണ്ണികൃഷ്‌ണനായി ഷാരൂഖ്‌

സന്ദീപ്‌ ഉണ്ണികൃഷ്‌ണനായി ഷാരൂഖ്‌

Subscribe to Filmibeat Malayalam

മുംബൈ ഭീകരാക്രമമത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്‌ജി കമാന്‍ഡോ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ ജീവിതം അഭ്രപാളികളിലേക്ക്‌.

ബോളിവുഡിന്റെ കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാനാണ്‌ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‌ അഭ്രപാളികളില്‍ ജീവന്‍ പകരുക.. ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ ആസ്‌പദമാക്കി ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ്‌ ഷാരൂഖ്‌ സിനിമയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌.

ഡിസ്‌ക്കോ ഡാന്‍സര്‍, ഡാന്‍സ്‌ ഓഫ്‌ ലവ്‌ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബി സുഭാഷാണ്‌ 'താജ്‌ ടെറര്‍' എന്ന പേരില്‍ ഷാരൂഖിനെ നായകനാക്കി ചിത്രമെടുക്കാന്‍ ഒരുങ്ങുന്നത്‌.

Sharukh Khan
ഷാരൂഖിന്‌ പുറമെ ജോണ്‍ എബ്രഹാമിനെ കൂടി ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ സുഭാഷിന്‌ ആഗ്രഹമുണ്ട്‌. എന്‍എസ്‌ജി കമാന്‍ഡോയുടെ വേഷം തന്നെയാണ്‌ ജോണിനായി സുഭാഷ്‌ നീക്കിവെച്ചിരിയ്‌ക്കുന്നത്‌. എന്‍എസ്‌ജി കമാന്‍ഡോ ചീഫായി മുതിര്‍ന്ന ബോളിവുഡ്‌ താരം മിഥുന്‍ ചക്രവര്‍ത്തിയെ അഭിനയിപ്പിക്കാനാണ്‌ ആലോചിയ്ക്കുന്നത്.

താജ്‌ ഹോട്ടലിലെ ഭീകരാക്രമണം തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന പ്രമേയം. അതേ സമയം ഭീകരാക്രമണത്തിന്‌ ഇരയായവരുടെയും സംഭവം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ആഘാതങ്ങളും സിനിമയില്‍ വിഷയമാക്കുമെന്ന്‌ സുഭാഷ്‌ സൂചിപ്പിച്ചു.

മുംബൈയിലെ താജ്‌ ഹോട്ടലില്‍ വെച്ച്‌ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണ്‌ മലയാളിയായ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ വീരചരമമടഞ്ഞത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam