»   » ജനക്കൂട്ടം നിയന്ത്രണം വിട്ടു: സമീര ഓടിരക്ഷപ്പെട്ടു

ജനക്കൂട്ടം നിയന്ത്രണം വിട്ടു: സമീര ഓടിരക്ഷപ്പെട്ടു

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
വലിയൊരാപത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബോളിവുഡ് താരം സമീര റെഡ്ഡി. ബീഹാറില്‍ വെച്ച് ജനക്കൂട്ടം നിയന്ത്രണം വിട്ടെത്തിയപ്പോള്‍ സമീരയമടക്കമുള്ള സിനിമാതാരങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവത്രേ.

പട്‌നയില്‍ ഗാന്ധിമൈതാനത്ത് വെച്ച് ഭോജ്പുരി നടന്‍ രവി കിഷനുമൊന്നിച്ച് സ്റ്റേജ് പരിപാടിയ്ക്ക് എത്തിയതായിരുന്നു സമീര. പ്രത്യേക ടിക്കറ്റൊന്നും ഇല്ലാതിരുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം ജനങ്ങളും മൈതാനത്ത് തടിച്ചുകൂടിയിരുന്നുവത്രേ.

ഇിനിടെ ചില കുഴപ്പക്കാര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രശ്‌നമുണ്ടാക്കുകയും സ്റ്റേജിന് നേരെ കല്ലും കസേരയും വലിച്ചെറിയുകയും ചെയ്തു. ഈ സമയമെല്ലാം നടിയും മറ്റ് കലാകാരന്മാരും സ്റ്റേജിന്റെ പിന്നിലുണ്ടായിരുന്നു. പെട്ടെന്ന് ജനക്കൂട്ടം ബാരിക്കേഡുകളെല്ലാം തകര്‍ത്ത് സ്റ്റേജിന് നേരെ കുതിച്ചു.

ഉടന്‍ തന്നെ സംഘാടകര്‍ തന്ത്രപൂര്‍വം സമീരയെ അവിടെ നിന്നും മാറ്റുകയായിരുന്നു. ആരും തിരിച്ചറിയാതിരിയ്ക്കാന്‍ തലയില്‍ ഒരു സ്‌കാര്‍ഫ് പുതച്ച് താന്‍ അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് സമീര പറയുന്നു. സ്റ്റേജിന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറാന്‍ കഴിഞ്ഞതില്‍ ജനക്കൂട്ടത്തിന്റെ കൈയ്യില്‍ സമീര അകപ്പെട്ടില്ല.

എന്നാല്‍ സമീരയ്‌ക്കൊപ്പം നൃത്തം ചെയ്യാനെത്തിയ പെണ്‍കുട്ടികളുടെ വാഹനം ജനക്കൂട്ടം കേടുവരുത്തി. ഭയന്നുപോയ പെണ്‍കുട്ടികളോടൊപ്പം അന്ന് രാത്രി നഗരത്തില്‍ ഒരു ഹോട്ടല്‍ റൂമില്‍ ഉറക്കമിളിച്ച് ഇരിയ്‌ക്കേണ്ടി വന്നുവെന്നും താരം പറയുന്നു. എന്തായാലും കൂടുതലൊന്നും തിരക്കാന്‍ നില്‍ക്കാതെ പിറ്റേന്ന് രാവിലെ സമീര മുംബൈയ്ക്കുള്ള ഫ്‌ളൈറ്റ് പിടിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam