»   » ഋത്വിക്-ഐശ്വര്യ സൗഹൃദം അഭിഷേകിന് തലവേദന

ഋത്വിക്-ഐശ്വര്യ സൗഹൃദം അഭിഷേകിന് തലവേദന

Posted By:
Subscribe to Filmibeat Malayalam
Guzaarish
ഋത്വിക് റോഷനും ഐശ്വര്യ റായിയും തമ്മിലുള്ള സൗഹൃദം പണ്ടേ അഭിഷേക് ബച്ചന്റെ മനസ്സിലെ തീയാണ്. ധൂം ടുവിലുള്ള ഇരുവരുടെയും അഭിനയം ചില്ലറയൊന്നുമല്ല അഭിയെ വിഷമിപ്പിച്ചത്. കുറച്ചുകാലമായി ആഷും ഋത്വികും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകള്‍ എല്ലാവരും മറന്നിരിക്കുകയായിരുന്നു.

എന്നാല്‍ ഇവരുടെ ഏറ്റവും പുതിയ ചിത്രമായ ഗുസാരിഷ് എത്തിയതോടെ അഭിഷേകിന് വീണ്ടും മനസ്സമാധാനം നഷ്ടപ്പെ്ട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷില്‍ അപകടത്തില്‍ പരുക്കേറ്റ് നടക്കാന്‍ കഴിയാതെ കഴിയുന്ന ഒരു മാന്ത്രികനെയാണ് ഋത്വിക് അവതരിപ്പിക്കുന്നത്.

ഐശ്വര്യയാകട്ടെ ഋത്വികിനെ ചികിത്സിയ്ക്കുകയും പ്രണയിക്കുകയും ചെയ്യുന്ന നഴ്‌സായും വേഷമിടുന്നു. വെറും പ്രണമല്ല നല്ല ചൂടന്‍ ചുംബനരംഗങ്ങള്‍ വരെയുള്ള സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സിനിമയുടെ ഓഡിയോ ലോഞ്ച് ഈയടുത്ത ദിവസം മുംബൈയില്‍ നടക്കുകയുണ്ടായി. ഋത്വിക്ക്, ഐശ്വര്യാ റായി, അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍, സഞ്ജയ് ലീലാ ഭന്‍സാലി, ഐശ്വര്യയുടെ അമ്മയായ വൃന്ദാ റായി എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ തന്റെ ഭാഗം നിര്‍വഹിച്ച് കഴിഞ്ഞയുടന്‍ അമിതാഭ് ബച്ചന്‍ പോയെത്രെ. വൃന്ദാ റായിക്കൊപ്പം അഭിഷേകും തിരിച്ചുപോയി. എന്നാല്‍ ഹൃതിക്കിനും സഞ്ജയ് ലീലാ ബന്‍സാലിക്കുമൊപ്പം ഐശ്വര്യ ചടങ്ങ് നടക്കുന്ന സ്ഥലത്തുതന്നെ തുടരുകയായിരുന്നു.

ഇതില്‍ എന്താണിത്ര അത്ഭുതമെന്ന് വായനക്കാര്‍ കരുതുന്നുണ്ടാവും. എന്നാല്‍ അഭിഷേക് ബച്ചന്‍ വളരെ കോപാകുലനായാണ് കാണപ്പെട്ടത് എന്നാണ് അണിയറ വര്‍ത്തമാനം.

ചടങ്ങുകഴിഞ്ഞ് പോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരോടൊക്കെ അഭിഷേക് കോപാകുലനായിട്ടാണത്രേ പെരുമാറിയത്. ഐശ്വര്യ തനിക്കൊപ്പം തിരിച്ചുപോരാന്‍ തയ്യാറാവാത്തതാണ് അഭിയെ ചൊടിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും ഋത്വികും അഭിഷേകും വളരെയടുത്ത സുഹൃത്തുക്കള്‍ ആണെന്ന കാര്യം ഓര്‍ക്കണമെന്നും അഭിയും ഐശ്വര്യ നല്ല പെര്‍ഫെക്ട് ദമ്പതികളാണെന്നുമാണ് ഇവരുമായി അടുപ്പമുള്ളയാളുകള്‍ പറയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam