»   » 85ലക്ഷം പറഞ്ഞിട്ടും ഐശ്വര്യ അനങ്ങിയില്ല

85ലക്ഷം പറഞ്ഞിട്ടും ഐശ്വര്യ അനങ്ങിയില്ല

Posted By:
Subscribe to Filmibeat Malayalam
Aishwarya
ടൈംസ് ഓഫ് ഇന്ത്യയോട് ഐശ്വര്യറായിയ്‌ക്കെന്താണിത്ര വെറുപ്പ്. വെറുപ്പെന്നല്ല ടൈംസ് ഓഫ് ഇന്ത്യയെന്ന് കേള്‍ക്കുന്നതേ ഐശ്വര്യയ്ക്കിപ്പോള്‍ അസഹ്യതയാണ്. അതല്ലെങ്കില്‍ ഒരു നൃത്തത്തിന് 85 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് വാക്കുപറഞ്ഞിട്ടും കണ്ണുമടച്ച് പറ്റില്ലെന്ന് പറയുമോ.

ടൈംസ് ഓഫ് ഇന്ത്യയുടെ അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. തങ്ങളുടെ ചടങ്ങില്‍ ഐശ്വര്യ നൃത്തം ചെയ്യണമെന്നാവശ്യപ്പെട്ട് ടൈംസ് പ്രതിനിധികള്‍ ഐശ്വര്യയെ കാണാനെത്തി, ഒരു നൃത്തത്തിന് 85രൂപ പ്രതിഫലം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ വന്നവര്‍ നിരാശരായി മടങ്ങേണ്ടിവന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല.

തന്നെ പരസ്യമായി അപമാനിച്ച ടാബ്ലോയിഡിന്റെ മാതൃസ്ഥാപനത്തോട് ഇങ്ങനെയല്ലാതെ ഐശ്വര്യ മറ്റെങ്ങിനെയാണ് പെരുമാറുക. യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാര്‍ മുംബൈ മിററാണ്.

വിവാഹം കഴിഞ്ഞിത്രനാളായിട്ടും ഐശ്വര്യ അമ്മയാവാത്തതിന്റെ കാര്യമന്വേഷിച്ചിറങ്ങിയ ടാബ്ലോയ്ഡ് ആഷിന് അമ്മയാകാന്‍ കഴിയാത്തവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വാര്‍ത്ത പടച്ചു. വാര്‍ത്ത ചര്‍ച്ചയായി പിന്നെ പ്രശ്‌നമായി.

മരുമകളെ പറഞ്ഞ പത്രത്തിനെതിരെ അമിതാഭ് ബച്ചന്‍ ബ്ലോഗെഴുതി. തന്നോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐശ്വര്യ മുംബൈ മിററുകാര്‍ക്ക് കത്തയച്ചു. എന്നാല്‍ പത്രക്കാരും അതിന്റെ മാതൃസ്ഥാപനവും കണ്ടഭാവം നടിച്ചില്ല.

ഇതിനിടെയാണ് മുംബൈ മിററിന്റെ ഉടമകളായ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഫിലിം ഫെയര്‍ അവാര്‍ഡ് നിശയില്‍ ഐശ്വര്യയുടെ നൃത്തം വേണമെന്നാവശ്യപ്പെട്ട് വന്നത്. പക്ഷേ എത്രപണം നല്‍കിയാലും താന്‍ നൃത്തം ചെയ്യില്ലെന്ന വാശിയിലായിരുന്നു ഐശ്വര്യ. മാത്രമല്ല ബച്ചന്‍ കുടുംബം മുഴുവനും അവാര്‍ഡ് നിശ ബഹിഷ്‌കരിക്കുകയും ചെയ്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam