»   » കുഞ്ഞ് പെണ്ണാവണമെന്ന് അഭിഷേകിന് മോഹം

കുഞ്ഞ് പെണ്ണാവണമെന്ന് അഭിഷേകിന് മോഹം

Posted By:
Subscribe to Filmibeat Malayalam
Abhishek Bachchan
ബച്ചന്‍ കുടുംബത്തിലേയ്ക്ക് പുതിയ അതിഥിയെത്തുന്നത് നവംബര്‍ മാസത്തില്‍. അഭിഷേക് ബച്ചനാണ് ഐശ്വര്യയും പ്രസവം നവംബറിലായിരിക്കും നടക്കുകയെന്നകാര്യം അറിയിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്.

താന്‍ അമ്മയാകുന്ന കാര്യം ഭര്‍തൃപിതാവായ അമിതാഭ് ബച്ചന്‍ തന്നെ പ്രഖ്യാപിക്കണമെന്നത് ഐശ്വര്യയുടെ ആഗ്രഹമായിരുന്നെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. ജയാ ബച്ചന്‍ മകള്‍ ശ്വേതയെ ഗര്‍ഭം ധരിച്ചപ്പോള്‍ ബച്ചന്‍ ഇക്കാര്യം പിതാവായ ഹരിവംശ്‌റായ് ബച്ചനെ അറിയിക്കുകയും അദ്ദേഹം മറ്റു കുടുംബാംഗങ്ങളെയെല്ലാം അറിയിക്കുകയുമായിരുന്നു.

ഈ പാരമ്പര്യം പിന്തുടരണമെന്നായിരുന്നു ഐശ്വര്യയുടെയും ആഗ്രഹമെന്ന് അഭിഷേക് പറഞ്ഞു. അമിതാബ് ബച്ചന്‍ ട്വിറ്ററിലൂടെയായിരുന്നു ഐശ്വര്യ അമ്മയാകാന്‍ പോകുന്ന വിവരം ലോകത്തെ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് ആശംസാ പ്രവാഹമായിരുന്നെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. ഐശ്വര്യക്കു ജനിക്കുന്ന കുഞ്ഞ് ഒരു പെണ്‍കുട്ടിയായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അഭിഷേക് പറയുന്നത്. രണ്ടു കുട്ടികള്‍ വേണമെന്നാണ് ഐശ്വര്യയുടെയും തന്റെയും ആഗ്രഹമെന്നും അഭിഷേക് പറഞ്ഞു. കുഞ്ഞിനെ കൈയിലെടുത്തെങ്കില്‍ മാത്രമേ തന്റെ സന്തോഷം പൂര്‍ത്തിയാവൂ എന്നും അഭിഷേക് അഭിമുഖത്തില്‍ പറഞ്ഞു.

English summary
The excitement is hard to miss, even though Abhishek admits that he's ‘still in a daze’. “I don’t think it sinks in completely for any parent until they hold their baby in their arms,” he shares, adding that he’s just busy savouring the happiness, as congratulations continue to pour in from family, friends and fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam