»   » ഹീറോയിന് വാങ്ങിയ പണം ഐശ്വര്യ തിരിച്ചുനല്‍കി

ഹീറോയിന് വാങ്ങിയ പണം ഐശ്വര്യ തിരിച്ചുനല്‍കി

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഐശ്വര്യ റായിയെ മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ഹീറോയിന്‍ എന്ന ബിഗ് ബജറ്റ് ചിത്രം സ്വപ്‌നം കണ്ടത്. ഇതിനായി ഐശ്വര്യയ്ക്ക് അഡ്വാന്‍സ് നല്‍കി ഡേറ്റുകള്‍ വാങ്ങുകയും ചെയ്തു.

ചിത്രത്തിനായുള്ള മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ആ വാര്‍ത്ത പുറത്തുവന്നത്. ഐശ്വര്യ ഗര്‍ഭിണിയാണ്, പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല. വാര്‍ത്ത എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയതെങ്കിലും ഭണ്ഡാര്‍ക്കറിന്റെ ചങ്കുകലങ്ങിയിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.

പിന്നീട് പുതിയ നായികയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം, ഒടുവില്‍ ഹീറോയിനില്‍ കരീന അഭിനയിക്കുമെന്ന വാര്‍ത്തയും പുറത്തുവന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാണ് കരാര്‍ ഒപ്പുവച്ചപ്പോള്‍ നല്‍കിയ അഡ്വാന്‍സ് മണി ഐശ്വര്യ ഭണ്ഡാര്‍ക്കറിന് തിരിച്ച് നല്‍കിയിരിക്കുന്നു.

സാധാരണ അഡ്വാന്‍സ് മണി വാങ്ങിച്ചുപോലുമില്ലെന്ന് കള്ളം പറഞ്ഞ് മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുകയും പിന്നീട് കോടതി കയറുകയും ചെയ്യുന്ന ഒട്ടേറെ താരങ്ങളുണ്ട് ഇവിടെ. ഇതിനിടെ ഐശ്വര്യ കാണിച്ചിരിക്കുന്ന ഈ നല്ല മനസ്സിനെ ഭണ്ഡാര്‍ക്കര്‍ അതിരറ്റ് പ്രശംസിച്ചിരിക്കുകയാണ്. ഇന്‍ഡസ്ട്രി മുഴുവന്‍ ഇത് മാതൃകയാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പണം തിരിച്ചു തന്നെ ഐശ്വര്യ ശരിയ്ക്കും ഹീറോയിന്‍ ആയി മാറിയിരിക്കുകയാണെന്നാണ് ഭണ്ഡാര്‍ക്കര്‍ പറയുന്നത്.

ഐശ്വരയ്ക്കായി നീക്കി വച്ച റോളിന് വമ്പന്‍ വിലപേശലായിരുന്നു കരീന നടത്തിയത്. ഒടുവില്‍ ഈ വേഷം ചെയ്യാന്‍ ബോളിവുഡില്‍ മറ്റൊരു താരമില്ലെന്ന തിരിച്ചറിവില്‍ കീരന പറഞ്ഞ തുകയ്ക്ക് ഭണ്ഡാര്‍ക്കറിന് കരാര്‍ ഉറപ്പിക്കേണ്ടിവരുകയായിരുന്നു.

എന്തായാലും പണം പറിച്ചെടുക്കാന്‍ കിട്ടുന്ന ഒന്നല്ലാത്തതിനാല്‍ത്തന്നെ ഐശ്വര്യ അഡ്വാന്‍സ് മണി തിരിച്ചുനല്‍കിയത് അദ്ദേഹത്തിന് ഒരു സഹായമായിക്കാണുമെന്നതില്‍ സംശയമില്ല, താരം ഐശ്വര്യയായതിനാല്‍ത്തന്നെ അഡ്വാന്‍സ് മണി അത്ര ചെറുതാവില്ലല്ലോ.

English summary
Aishwarya Rai Bachchan who is being applauded now! Reason? The actress has graciously returned the signing amount to her producers, in spite of having allocated more than a week's work on the project. As per law, Ash is entitled to even some acting fee, but much dignity has prevailed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam