»   » സെയ്ഫും കരീനയും കല്യാണം കഴിയ്ക്കരുതെന്ന് അജയ്!

സെയ്ഫും കരീനയും കല്യാണം കഴിയ്ക്കരുതെന്ന് അജയ്!

Posted By:
Subscribe to Filmibeat Malayalam
Saif And Kareena
പ്രണയിച്ചുനടക്കുന്നവരോട് എപ്പോഴും സുഹൃത്തുക്കള്‍ പറയാറുള്ളത് എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നാണ്.

പ്രണയബന്ധം പരാജയപ്പെടുക വിവാഹത്തില്‍ കലാശിക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളിലൂടെ കൂട്ടുകാര്‍ക്ക് കടന്നുപോകേണ്ടിവരരുതെന്ന ചിന്തയിലാണ് സുഹൃത്തുക്കള്‍ ഇങ്ങനെ ഉപദേശിക്കുക.

എന്നാല്‍ ബോളിവുഡിലെ പ്രശസ്ത പ്രണയജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും അടുത്തിടെ ഒരു ഉപദേശം കിട്ടി, എന്താണെന്നല്ലേ പറ്റുമെങ്കില്‍ വിവാഹം ചെയ്യാതിരിക്കണമെന്ന്. ഇക്കാര്യം പറഞ്ഞതാരാണെന്നതാണ് രസകരം, പ്രണയിച്ച് വിവാഹം ചെയ്ത് കുട്ടിയും കുടുബവുമായി കഴിയുന്ന അജയ് ദേവ്ഗണ്‍!.

കരണ്‍ ജോഹറിന്റെ ടിവി ഷോ ആയ കോഫി വിത് കരണില്‍ സംസാരിക്കുന്നതിനിടെയാണ് അജയ് തന്റെ വിലപ്പെട്ട ഉപദേശം കരീനയ്ക്കും സെയ്ഫിനും നല്‍കിയത്. സെയ്ഫിനും കരീനയ്ക്കും വിവാഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉപദേശം നല്‍കുമോയെന്ന് ചോദിച്ചപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അജയുടെ ഉപദേശം വന്നത്.

എന്തടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്ന് അജയ് വ്യക്തമാക്കിയില്ല അതേസമയം ഇതിന്റെ അര്‍ത്ഥം കരണിന് മനസ്സിലാകുമെന്ന് അജയ് പറയുകയും ചെയ്തിട്ടുണ്ട്.

എന്തായാലും കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കാനും മുന്നില്‍ കിട്ടുന്ന താരങ്ങളെ ചോദ്യം ചോദിച്ച് ക്ഷ വരപ്പിക്കാനും കഴിവുള്ള കരണ്‍ അജയുടെ ഈ ഉപദേശത്തിന്റെ പൊരുള്‍ എത്രയും വേഗം കണ്ടെത്തുമെന്ന് കരുതാം.

English summary
Bollywood actor Ajay Devgn is happily married to actress Kajol and is known for being a family man. But surprisingly, he advised Saif Ali Khan and Kareena Kapoor not to get married.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam