»   » ബച്ചനെയും ഷാരൂഖിനെയും തെറ്റിക്കാന്‍ വ്യാജന്‍

ബച്ചനെയും ഷാരൂഖിനെയും തെറ്റിക്കാന്‍ വ്യാജന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ഇന്റര്‍നെറ്റില്‍ വ്യാജന്മാരുണ്ടാവുകെയന്നതും അവര്‍ മാന്യന്മാര്‍ക്ക് തലവേദനയുണ്ടാക്കുകയെന്നതുമൊക്കെ ഇക്കാലത്ത് പതിവായി നടക്കുന്ന കാര്യങ്ങളാണ്. പലമേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ക്ക് ഇത്തരം തലവേദനകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡിന്റെ ബിഗ് ബിയാണ് ഇത്തരത്തിലൊരു തലവേദന അനുഭവിക്കുന്നത്. വിഷയം ബോളിവുഡിലെ പുതിയ തട്ടുപൊളിപ്പന്‍ ചിത്രം രാ വണ്‍ തന്നെ. രാ വണിനെതിരെ ബച്ചന്‍ ആക്ഷേപം ചൊരിയുന്നുവെന്ന രീതിയില്‍ ഒരു അപരന്‍ കിടന്നുകളിക്കുകയാണ്.

ഷാരൂഖ് ഖാന്റെ അഭിമാന ചിത്രമായ രാ വണ്‍ മോശം ചിത്രമാണെന്ന രീതിയിലുള്ള കമന്റുമായിട്ടാണ് ബച്ചന്റെ പേരില്‍ വ്യാജനെത്തിയത്. ഷാരൂഖ് ഖാന്റെ സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍ഹീറോ ചിത്രം രാ വണ്‍' ഏറ്റവും മോശമായതാണ് എന്നാണ് വ്യാജ ട്വിറ്റര്‍ പ്രസ്താവനയില്‍ കുറിച്ചിരിക്കുന്നത്.

നേരത്തേ ബിഗ്ബിയും ഷാരൂഖും തമ്മില്‍ ചില ശീതസമരങ്ങളൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ അവസാനിപ്പിച്ച് ഇരുവരും ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. ഇവരുടെ പഴയ കോള്‍ഡ് വാര്‍ ആയുധമാക്കാന്‍ ശ്രമിച്ച ആരോ ആണ് വ്യാജ ട്വീറ്റിന് പുറകില്‍.

എന്തായാലും ഇത് കണ്ട് കയ്യുംകെട്ടി നോക്കി നല്‍ക്കാന്‍ ബച്ചന്‍ തയ്യാറായില്ല, അദ്ദേഹം പ്രതകരിച്ചുകഴിഞ്ഞു. ഇത് തന്റെ അക്കൗണ്ട് അല്ലെന്നും തന്റെ പേരില്‍ വ്യാജ ഐഡി ഉപയോഗിച്ച് രാ വണ്ണിനെതിരെ ആരോ കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ സിനിമ കണ്ടിട്ടുപോലുമില്ല. ഷാരൂഖിന് എല്ലാ വിധ ആശംസകളും നേരുന്നു- ബച്ചന്‍ ട്വിറ്ററിലൂടെത്തന്നെ പറയുന്നു. തന്നെയും റാ വണിനേയും ബന്ധിപ്പിച്ച് ഒട്ടേറെ വാര്‍ത്ത പുറത്തവരുന്നുണ്ടെന്നും ഇതൊക്കെ ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിശബ്ദനായിരിക്കുന്ന ഒരു മനുഷ്യന്റെ ഉഗ്രകോപത്തെ സൂക്ഷിക്കണമെന്ന് ബച്ചന്‍ വ്യാജനെ താക്കീത് ചെയ്തിട്ടുണ്ട്.

രാ വണിന് പന്തുണയായി ബച്ചന്‍ അദ്ദേഹത്തിന്റെ ശബ്ദം ചിത്രത്തിന് നല്‍കുകയും താന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതി ഷോയില്‍ ഷാരൂഖിനൊപ്പം ചേര്‍ന്ന് ചിത്രത്തെ പ്രമോട്ട് ചെയ്യുകയും ചെയ്തതാണ്. എന്നിട്ടും ബച്ചന്റെ പേരില്‍ത്തന്നെ വ്യാജന്‍ കളിയ്ക്കുകയാണ്.

English summary
discovering the fact that an unknown person is using his fake Twitter profile to tweet malicious statements against Ra.One. While Big B's ID is 'SrBachchan', the impersonator is using an id ' SrBachhann,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam