»   »  നടി മഹിമയെ അപമാനിക്കാന്‍ ശ്രമം

നടി മഹിമയെ അപമാനിക്കാന്‍ ശ്രമം

Posted By:
Subscribe to Filmibeat Malayalam
Mahima
ബോളിവുഡ് താരം മഹിമ ചൗധരിയെ അപമാനിക്കാന്‍ ശ്രമം. ജംഷഡ്പൂരില്‍ വച്ചാണ് ഒരുകൂട്ടം സാമൂഹിക വിരുദ്ധര്‍ മുപ്പത്തിയേഴുകാരിയായ താരത്തെ അപമാനിക്കാന്‍ ശ്രമിച്ചത്.

സംഭവസമയത്ത് ട്രാഫിക് പൊലീലും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് അവരെ രക്ഷപ്പെടുത്തിയത്. മാര്‍ച്ച് 27ന് ശനിയാഴ്ചയായിരുന്നു സംഭവം. ബിസ്തുപൂരിലെ ജൂബിലി പാര്‍ക്കിന് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മഹിമയ്ക്ക് ദുരനുഭവമുണ്ടായത്.

ഒരു കൂട്ടമാളുകള്‍ ഇവരെ വളഞ്ഞുവയ്ക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ പോലും താരത്തിനായില്ലെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ ചില മാധ്യമ ഫോട്ടോഗ്രാഫര്‍മാരും പൊലീസും ചേര്‍ന്ന് ഇവരുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. പിന്നീട് ഒരു പൊലീസ് ഇന്‍ സ്പെക്ടര്‍ ഇവരെ ബൈക്കില്‍ വീട്ടിലെത്തിക്കുകയായിരുന്നു.

English summary
Eve-teasers try to molest actor Mahima Chaudhary, She was in the steel city to take part at a promotional event near Jubilee Park in Bistupur. In the absence of adequate security, the 37-year-old actress could not even run away from the spot as those participating in the green run were the ones misbehaving, the police said.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam