തുണിയുരിഞ്ഞപ്പോള്‍ വിദ്യയുടെ വില കൂടി

By Ajith Babu

Vidya Balan
സുന്ദര മേനിയിലെ വസ്ത്രത്തിന്റെ അളവ് ലേശം കുറഞ്ഞാല്‍ പണം ഇങ്ങനെ കുത്തിയൊഴുകി വരുമെന്ന് നടി വിദ്യ ബാലന്‍ കരുതിയിരിക്കില്ല. ഇക്കാര്യം നേരത്തെയറിഞ്ഞിരുന്നേല്‍ പണ്ടേക്കുപണ്ടേ, സില്‍ക്കിന്റെ വഴിയിലേക്ക് വിദ്യയും കടന്നുചെന്നേനെ.

വിദ്യയുടെ ഗ്ലാമര്‍ അവതാരമുള്ള ദി ഡേര്‍ട്ടി പിക്ചര്‍ സില്‍ക്കിന്റെ ജന്മദിനമായ ഡിസംബര്‍2ന് തിയറ്ററുകളിലെത്താനിരിയ്‌ക്കെ നടി തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

രണ്ട് വര്‍ഷം മുമ്പിറങ്ങിയ പ്യാര്‍ കെ സൈഡ് ഇഫക്ടിന്റെ രണ്ടാം ഭാഗമായ ശാന്തി കെ സൈഡ് ഇഫക്ടസില്‍ അഭിനയിക്കുന്നതിന് നായകന്‍ ഫര്‍ഹാന്‍ അക്തറിനെക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് വിദ്യ ആവശ്യപ്പെട്ടിരിയ്ക്കുന്നതത്രേ.

പ്രൊജക്ടുമായി സഹകരിയ്ക്കാന്‍ ഫര്‍ഹാന്‍ നേരത്തെ സമ്മതം മൂളിയിരുന്നു. അതുപക്ഷേ പ്രതിഫലവും മറ്റുകാര്യങ്ങളൊന്നും തീരുമാനിയ്ക്കാതെയായിരുന്നു. എന്നാലിപ്പോള്‍ വിദ്യയുടെ പുതിയ ഡിമാന്റ് അംഗീകരിയ്ക്കാന്‍ ഫര്‍ഹാന്‍ തയാറാവുമോയെന്നാണ് ബി ടൗണ്‍ ഉറ്റുനോക്കുന്നത്. ഡേര്‍ട്ടി പിക്ചറിന്റെ തരംഗം ബോളിവുഡിലാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ അത് മുതലാക്കാന്‍ തന്നെയാണ് വിദ്യയുടെ തീരുമാനമെന്നും അസൂയാലുക്കള്‍ പറഞ്ഞുനടക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X