»   » ന്യൂഇയറിന് കൊഴുപ്പേകാന്‍ കത്രീനയില്ല

ന്യൂഇയറിന് കൊഴുപ്പേകാന്‍ കത്രീനയില്ല

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
പുതുവര്‍ഷ രാവിലെ മുംബൈ സ്റ്റാര്‍ ഹോട്ടലുകളില്‍ സംഘടിപ്പിയ്ക്കുന്ന ഡാന്‍സ് ഷോകള്‍ ബോളിവുഡ് സുന്ദരിമാരെ സംബന്ധിച്ചിടത്തോളം കൊയ്ത്തുകാലമാണ്. കുറച്ച് നേരത്തെ പരിപാടിയ്ക്ക് പ്രതിഫലമായി കിട്ടുന്നത് കോടികളാണ്, അതു തന്നെയാണ് പ്രധാന ആകര്‍ഷണം.

എന്തായാലും ഈ കോടികളുടെ ഓഫറൊന്നും വകവെയ്ക്കാത്ത താരങ്ങളും ബോളിവുഡിലുണ്ട്. വേറാരുമല്ല ഷീല കി ജവാനിയെന്ന ഡാന്‍സ് നമ്പറിലൂടെ ഇന്ത്യയെ കോരിത്തരിപ്പിയ്ക്കുന്ന കത്രീന കെയ്ഫ് തന്നെയാണ് ന്യൂ ഇയര്‍ പാര്‍ട്ടി ഡാന്‍സിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ സബര്‍ബനിലുള്ള ഒരു ഹോട്ടല്‍ കോടികളാണ് കത്രീനയ്ക്ക് ഓഫര്‍ ചെയ്തിരുന്നതത്രേ. എന്നാല്‍ ന്യൂഇയര്‍ രാവില്‍ ജോലിയേക്കാളേറെ ജീവിതത്തിന് പ്രധാന്യം കൊടുക്കാനാണ് നടിയുടെ തീരുമാനം.
നിങ്ങള്‍ക്ക് വട്ടുണ്ടോ? ന്യൂ ഇയറിന് ഞാനൊരു ഹോട്ടലിലും നൃത്തം ചെയ്യുന്നില്ല. ഒരു വര്‍ഷം തുടങ്ങുമ്പോള്‍ സ്വയം ആഘോഷിയ്ക്കാതെ നാട്ടുകാരെ സന്തോഷിപ്പിയ്ക്കാന്‍ പോകുന്നത് വലിയ കഷ്ടമാണ്. ന്യൂ ഇയര്‍ പ്രോഗ്രാമിനെപ്പറ്റി ചോദിച്ചപ്പോള്‍ കത്രീനയുെട പ്രതികരണം ഇങ്ങനെയായിരുന്നു.

തീസ് മാര്‍ ഖാനിലെ ഷീലാ കി ജവാനി വമ്പന്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ക്യാറ്റ്‌സ്. ഫറാ ഖാന്‍ സംവിധാനം ചെയ്ത തീസ് മാര്‍ ഖാന്‍ സാദാ പടമെന്നാണ് റിപ്പോര്‍ട്ടെങ്കിലും കത്രീനയുടെ ഷീലാ കി ജവാനി കാണാന്‍ പ്രേക്ഷകര്‍ തിയറ്ററില്‍ ഇടിച്ചുകയറുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam