»   » വിവാഹം വരെ കരീനയും സെയ്ഫും ചുംബിക്കില്ല

വിവാഹം വരെ കരീനയും സെയ്ഫും ചുംബിക്കില്ല

Posted By:
Subscribe to Filmibeat Malayalam
Saif and Kareena
പുതുവര്‍ഷത്തില്‍ വിവാഹം നടത്താനായി ബോളിവുഡ് ലവ് ബേര്‍ഡ്‌സ് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും തീരുമാനം. വിവാഹം അടുത്തുവരുന്നതിനാല്‍ അതുവരെ സിനിമയിലും ജീവിതത്തിലും ഒരു വിവാദവും ഉണ്ടാക്കരുതെന്ന് തീരുമാനമെടുത്തിരിക്കുകയാണിവര്‍.

ബോളിവുഡില്‍ പലപ്പോഴും വിവാദം കടന്നുവരുന്നത് ചുംബനങ്ങളുടെയും ബിക്കിനികളുടെയും മറ്റും രൂപത്തിലാണ്. അതിനാല്‍ത്തന്നെ ഇനി വിവാഹം വരെ ചുംബനം വേണ്ടെന്നാണ് ഇവരുടെ തീരുമാനം. ഇനിയങ്ങോട്ട് അഭിനയിക്കുന്ന ചിത്രങ്ങളില്‍ കരീന നായകനെയും സെയ്ഫ് നായികയെയും ചുംബിക്കില്ല. ഈ തീരുമാനം പുതിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ ഇരുവരും അറിയിച്ചുകഴിഞ്ഞു.

സെയ്ഫിന്റെ ഏറ്റവും പുതിയ ചിത്രമായ റേസ് 2ല്‍ നായിക ദീപിക പദുകോണിനെ ചുംബിക്കുന്നതായുള്ള രംഗങ്ങള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പരന്നതോടെയാണ് താരങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ഒപ്പം ഇത്തരത്തിലുള്ള രംഗങ്ങളൊന്നും റേസ് 2വില്‍ ഇല്ലെന്നും സെയ്ഫ് വ്യക്തമാക്കി. ഈ ഗോസിപ്പ് ദീപികയുമായി ചര്‍ച്ചചെയ്ത് ഇതെങ്ങനെ മുളയിലേ നുള്ളണമെന്നകാര്യവും സെയ്ഫ് തീരുമാനിക്കും. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകനായ അബ്ബാസ് മുസ്താനോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത വര്‍ഷം വിവാഹം നടക്കാനിരിക്കെ വൃത്തികെട്ട വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്ന സെയ്ഫിന്റെ തീരുമാനത്തോട് കരീനയും യോജിക്കുകയായിരുന്നു. ഇതോടെ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ 'ഹീറോയിന്‍'ല്‍ ഒരു ചുംബന രംഗത്തില്‍ പോലും അഭിനയിക്കാനില്ലെന്ന് കരീന പ്രഖ്യാപിക്കുകയും ചെയ്തു.

ഇനിയിപ്പോള്‍ ബോളിവുഡ് ചോദിക്കുന്നത് വിവാഹശേഷവും ഇതു തുടരുമോ അതോ വിവാഹം കഴിഞ്ഞാല്‍ സ്‌ക്രീനില്‍ എന്തുമാവാമെന്ന് ഇരുവരും തീരുമാനിക്കുമോയെന്നാണ്. എന്തായാലും ഒട്ടേറെ പ്രതീക്ഷയോടെ വരുന്ന ഹീറോയിന്‍ എന്ന ചിത്രത്തില്‍ ചുംബനത്തിനില്ലെന്ന് കരീന പറഞ്ഞതോടെ മധൂര്‍ വെട്ടിലായിരിക്കുകയായിരിക്കുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Saif Ali Khan and Kareena Kapoor are certainly very serious about each other and wouldn't even want their onscreen chemistry with other-co-stars cast any negative effect on their blossoming relationship,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam