»   » അനധികൃത സ്വത്ത് വാര്‍ത്തയ്‌ക്കെതിരെ പ്രിയങ്ക

അനധികൃത സ്വത്ത് വാര്‍ത്തയ്‌ക്കെതിരെ പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra
താന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ആദായനികുതി റെയ്ഡില്‍ ഇതു സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു എന്നുമുള്ള വാര്‍ത്തയ്‌ക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്ത്.

പ്രിയങ്ക ചോപ്രയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്ന് നടിയുടെ വക്താവ് വെളിപ്പെടുത്തി.

റെയ്ഡുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഞങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി പരമാവധി സഹകരിക്കുകയാണ് ചെയ്തത്. പരിശോധന നടക്കുന്നതിനാല്‍ ഇതെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല-പ്രിയങ്ക ചോപ്രയുടെ വക്താവ് പറഞ്ഞു.

തിങ്കളാഴ്ചയാണ് പ്രിയങ്ക ഉള്‍പ്പെടെയുള്ള ചില ബോളിവുഡ് താരങ്ങളുടെ വസതിയിലും ഓഫീസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

പ്രിയങ്ക ചോപ്രയ്ക്ക് കണക്കില്‍ പെടാത്ത 7.5 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും ഇതു സംബന്ധിച്ച രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

English summary
Priyanka Chopra's spokesperson has denied rumours regarding the actress that have emerged since the Income Tax raid at her residence on Monday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam