»   » ഷാരൂഖിന്റെ അനുഭവമോര്‍ത്ത്‌ സല്‍മാന്‍ പിന്മാറി

ഷാരൂഖിന്റെ അനുഭവമോര്‍ത്ത്‌ സല്‍മാന്‍ പിന്മാറി

Posted By:
Subscribe to Filmibeat Malayalam
Salman Khan
ഷാരൂഖ്‌ ഖാന്റെ അമേരിക്കന്‍ യാത്രയും അദ്ദേഹത്തിന്‌ അവിടെ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളും കണക്കിലെടുത്ത്‌ സല്‍മാന്‍ ഖാനും തന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കി.

പുതിയ ചിത്രമായ വാണ്ടഡിന്റെ പ്രചാരണത്തിനും സ്വന്തമായി വരച്ച ചിത്രങ്ങളുടെ ലേലത്തില്‍ പങ്കെടുക്കുന്നതിനും വേണ്ടിയായിരുന്നു അമേരിക്കയിലേയ്‌ക്ക്‌ പോകാന്‍ സല്‍മാന്‍ തീരുമാനിച്ചത്‌.

സെപ്‌റ്റംബര്‍ 3ന്‌ ന്യൂയോര്‍ക്കിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്‌. ഹൂസ്റ്റണ്‍, ഡാലസ്‌, ചിക്കാഗോ എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനായി ശ്രമങ്ങള്‍ നടക്കവേയാണ്‌ സല്‍മാന്‍ യാത്രയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുന്നത്‌.

അമേരിക്കന്‍ യാത്രക്കായി വിസയ്‌ക്കപേക്ഷിച്ച സല്‍മാന്റെ കുടുംബാംഗങ്ങള്‍ക്ക്‌ വിസ നല്‍കാന്‍ മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ തയ്യാറായിട്ടില്ല. ഇതും സല്‍മാന്‍ യാത്ര റദ്ദാക്കാന്‍ കാരണമായെന്നാണ്‌ അറിയുന്നത്‌.

പേരില്‍ ഖാനെന്നുള്ളത്‌ ചൂണ്ടിക്കാണിച്ച്‌ സുരക്ഷാ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഷാരൂഖിനെ തടഞ്ഞുവച്ചത്‌. ഇത്‌ ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നെങ്കിലും വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ ഷാരൂഖ്‌ തന്നെ പറയുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam