»   » ഒടുവില്‍ അസിനും സല്‍മാനും രണ്ടുവഴിക്ക്‌

ഒടുവില്‍ അസിനും സല്‍മാനും രണ്ടുവഴിക്ക്‌

Subscribe to Filmibeat Malayalam
Asin And Salman Khan
സഹപ്രവര്‍ത്തകരുമായി ഉടക്കുന്നതില്‍ ബോളിവുഡില്‍ സല്‍മാന്‍ കഴിഞ്ഞേ വേറാരുമുള്ളൂ. സല്‍മാനുമായി ചെറിയ തോതിലെങ്കിലും ഉടക്കാത്ത താരങ്ങള്‍ ഹിന്ദിയില്‍ കുറവാണ്‌. ഈ ലിസ്റ്റിലെ ഏറ്റവും പുതിയ താരമായി മാറിയിരിക്കുകയാണ്‌ അസിന്‍.

ഇരുവരും ഒന്നിച്ചഭിനയിച്ച ലണ്ടന്‍ ഡ്രീംസിന്റെ ഷൂട്ടിങ്‌ പൂര്‍ത്തിയായതിന്‌ ശേഷമാണ്‌ അസിനും സല്‍മാനും അകന്നത്‌. ഷൂട്ടിങിനിടെ ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം വന്‍ ഗോസിപ്പുകള്‍ക്ക്‌ തന്നെ ഇടയാക്കിയിരുന്നു. കാമുകി കത്രീനയെ വിട്ട്‌ സല്‍മാന്‍ അസിന്റെ പിന്നാലെക്കൂടിയെന്ന്‌ വരെ വാര്‍ത്തകളുണ്ടായി.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്തായാലും ഒടുക്കം ആ സൗഹൃദവും സല്‍മാന്‍ അവസാനിപ്പിച്ചിരിയ്‌ക്കുകയാണ്‌. ലണ്ടന്‍ ഡ്രീംസിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ സല്‍മാന്‍ അസിനെ പൂര്‍ണമായി അവഗണിയ്‌ക്കുകയാണത്രേ. പ്രമോ പരിപാടിയ്‌ക്കിടെ സിനിമയിലെ അസിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച മാത്രമല്ല അവരുടെ പേര്‌ പോലും പറയാന്‍ സല്‍മാന്‍ മടിച്ചു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പങ്കെടുപ്പിച്ചുള്ള അഭിമുഖ പരിപാടിയ്‌ക്കിടെ തൊട്ടടുത്തിരുന്ന അസിനെ കണ്ടഭാവം പോലും നടിയ്‌ക്കാന്‍ ബോളിവുഡിലെ മസില്‍ ഖാന്‍ തയാറായില്ല. ഷൂട്ടിങിനിടെ അടയും ചക്കരയുമായി നടന്നവര്‍ ഇത്ര പെട്ടെന്ന്‌ എങ്ങനെ അകന്നുവെന്നാണ്‌ ഏവരും ചോദിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam