»   » സണ്ണിയുടെ പോള്‍ ഡാന്‍സില്‍ കെആര്‍കെ വീണു

സണ്ണിയുടെ പോള്‍ ഡാന്‍സില്‍ കെആര്‍കെ വീണു

Posted By:
Subscribe to Filmibeat Malayalam
Sunny Leone
ബിഗ് ബോസ് സീസണ്‍ 5ലെത്തിയ അമേരിക്കന്‍ നീലച്ചിത്രതാരം സണ്ണി ലിയോണ്‍ തന്റെ മനം കവര്‍ന്നുവെന്ന് ബോളിവുഡ് താരം കമാല്‍ റാഷിദ് ഖാന്‍(കെആര്‍കെ). ബിഗ് ബോസ് ഹൗസല്‍ സണ്ണി കാഴ്ചവച്ച പോള്‍ ഡാന്‍സാണ് കെആര്‍കെയെ ആകര്‍ഷിച്ചത്.

സണ്ണിയുടെ സൗന്ദര്യം ഏറെ ആകര്‍ഷിച്ചുവെന്നും പോള്‍ ഡാന്‍സില്‍ താന്‍ വീണുപോയെന്നുമാണ് കെആര്‍കെ പറയുന്നത്. തന്റെ അടുത്ത ചിത്രത്തില്‍ സണ്ണിയെ ഉള്‍പ്പെടുത്താനുള്ള ആഗ്രഹവും കെആര്‍കെ പ്രകടിപ്പിച്ചുകഴിഞ്ഞു.

ഇക്കാര്യങ്ങളെല്ലാം ട്വിറ്ററിലൂടെയാണ് കെആര്‍കെ പറഞ്ഞിരിക്കുന്നത്. ദൈവമേ സണ്ണി പോള്‍ ഡാന്‍സിലൂടെ എന്നെ കൊന്നുകളഞ്ഞു, സണ്ണിയുടെ എല്ലാ ഭാവങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു, ലോകത്തിലെ ഏറ്റവും സുന്ദരി സണ്ണിതന്നെ- എന്നിങ്ങനെ പോകുന്നു കെആര്‍കെയുടെ ട്വീറ്റ്.

ബിഗ് ബോസില്‍ സണ്ണിവന്നതോടെ പതിനൊന്നുമണി കഴിഞ്ഞ്് തനിക്ക് ഉറക്കമേ വരുന്നില്ലെന്നും താരം പറയുന്നു. സണ്ണിയുടെ പോള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 11മണികഴിഞ്ഞാണ് ബിഗ് ബോസില്‍ കാണിക്കുന്നത്.

ഇതിനകം കുറച്ച് ഹിന്ദിച്ചിത്രങ്ങളെടുത്ത് ബോളിവുഡില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച കെആര്‍കെയെ പക്ഷേ പ്രേക്ഷകര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇനി സണ്ണിയുടെതാരമൂല്യമുപയോഗിച്ച് ഒരു ചിത്രമെടുത്ത് താരമാകണമെന്ന മോഹത്തിലാണ് ഇദ്ദേഹം.

English summary
Reality show Bigg Boss season 5 has got many new ardent fans after the arrival of porn star Sunny Leone in the house. Especially, the viewers number has shot up after she performed pole dance on day 53. One among those fans is infamous actor Kamaal Rashid Khan, who has become 'fida' to the beauty of the adult actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam