»   » വിദ്യാ ബാലന്‍ മുന്‍ ജന്മത്തിലെ മകളെന്ന്

വിദ്യാ ബാലന്‍ മുന്‍ ജന്മത്തിലെ മകളെന്ന്

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡിലെ മലയാളി സാന്നിധ്യങ്ങളിലൊന്നായ വിദ്യ ബാലന്‍ എവിടെപ്പോയാലും ആരാധകര്‍ പിന്തുടരാറുണ്ട്. പലപ്പോഴും ലൊക്കേഷനുകളില്‍ വച്ച് ആരാധകരുമായ സൗഹൃദം പങ്കിടാന്‍ വിദ്യ സമയം കണ്ടെത്താറുമുണ്ട്.. എന്നാല്‍ വിദ്യയുടെ പുതിയ ചിത്രമായ ഡേര്‍്ട്ടി പിക്ചറിന്റെ സെറ്റിലെത്തിയ ഒരു സ്ത്രീ താരത്തെ ശരിയ്ക്കും ഞെട്ടിച്ചിരിയ്ക്കുകയാണ്.

വിദ്യ തന്റെ മകളാണെന്നാണ് മധ്യവയസ്സ് കടന്ന ഈ സ്ത്രീ അവകാശപ്പെട്ടതത്രേ. ഹൈദരാബാദിലെ റാമോജി സ്റ്റുഡിയോയില്‍ വച്ചായിരുന്നു സംഭവം. ലൊക്കേഷനില്‍ പതിവായി വരാറുണ്ടായിരുന്ന മധ്യവയസ്സ്‌ക്കയായ സ്ത്രീയാണ് വിദ്യയുടെ അമ്മയായി രംഗപ്രവേശം ചെയ്തത്. മുന്‍ ജന്മത്തില്‍ വിദ്യ തന്റെ മകളായിരുന്നുവെന്നും തനിയ്ക്ക് ഇപ്പോള്‍ നടിയെ നേരില്‍ കാണണമെന്നുമായിരുന്നു സ്ത്രീയുടെ ഡിമാന്റ്.

എന്തായാലും കഴിഞ്ഞ ജന്മത്തിലെ അമ്മയെ നേരില്‍ക്കാണാന്‍ താത്പര്യമില്ലാത്ത വിദ്യ തന്റെ അംഗരക്ഷകരോട് സ്ത്രീയെ അടുപ്പിയ്ക്കരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യന്‍ സെക്‌സ് ബോംബായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന ഡേര്‍ട്ടി പിക്ചറിലാണ് വിദ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഹൈദരാബാദില്‍ ഷൂട്ടിങ് തുടരുന്ന ചിത്രത്തിന്റെ സംവിധായകന്‍ മിലന്‍ ലുധിരയും നിര്‍മാതാവ് ഏക്താ കപൂറുമാണ്.

English summary
Actress Vidya Balan is used to fans following her wherever she goes. She loves interacting with her fans on film sets but a woman shocked her like no one else during the shooting of her forthcoming film The Dirty Picture. An old woman claimed that she is Vidya's mother in her previous life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam