»   » ഗുസാരിഷില്‍ ഐശ്വര്യയുടെ പുകവലി രംഗം?

ഗുസാരിഷില്‍ ഐശ്വര്യയുടെ പുകവലി രംഗം?

Posted By:
Subscribe to Filmibeat Malayalam
Ash And Hrithik in Guzarish
ഐശ്വര്യറായിയും ഹൃത്വിക് റോഷനും തകര്‍ത്ത് അഭിനയിച്ച സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷ് പകക്കുരുക്കില്‍.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങല്‍ ചടങ്ങിന് പിന്നാലെയാണ് ചിത്രത്തിലെ പുകവലി പ്രശ്‌നമായി മാറിയിരിക്കുന്നത്. നായികയായ ഐശ്വര്യയുടെ പുകവലിയാണ് പ്രശ്‌നമായിരിക്കുന്നത്.

ലോകമൊട്ടുക്കും അരാധകരുള്ള എല്ലാവരും ശ്രദ്ധിക്കുന്ന സുന്ദരി ഐശ്വര്യ പുകവലിയെ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചതാണ് പുകവലിനിരോധന സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഐശ്വര്യയുടെ ആരോഗ്യകരമല്ലാത്ത ഈ സമീപനം ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. ഇതുമാത്രമല്ല പ്രശ്‌നം, ചിത്രത്തില്‍ ഐശ്വര്യ ഒരു നഴ്‌സിന്റെ വേഷമാണ് ചെയ്യുന്നത്, ഒരു നഴ്‌സ് പുകവലിക്കുന്നതിലെ അനൗചിത്യവും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായ യുടിവിയുടെ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ പറയുന്നത് ഇത് ഒരു പ്രശ്‌നമായി ഊതിപ്പെരുപ്പിക്കുകയാണെന്നാണ്. കാരണം ചിത്രത്തിലെ യഥാര്‍ത്ഥ രംഗത്തില്‍ ഐശ്വര്യ പുകവലിക്കുന്നില്ല. അത് വെറുമൊരു കോമിക് രംഗം മാത്രമാണ്.

പുകവലിക്കാന്‍ ശ്രമിക്കുന്നതായുള്ള ഒരു കോമഡി. അത് പുകവലിയെ പ്രമോട്ട് ചെയ്യുമെന്ന് പറയാനാവുന്നതുമല്ല. അതുപോലെ ചിത്രത്തിന് ക്ലീന്‍ ഇമേജുള്ള സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആഷ് ഒരുതരത്തിലും പുകവലിയെ മഹത്വവല്‍ക്കരിക്കുന്ന ഒരു സീനും ഗുസാരിഷില്‍ ചെയ്യുന്നില്ല. അത് ചിത്രം കണ്ട് മനസിലാക്കാമെന്നാണ് കപൂര്‍ പറയുന്നത്.

ഭഗുസാരിഷിലെ നായിക ഒരു പുകവലിക്കാരിയല്ല, നിങ്ങള്‍ സിനിമകണ്ട് മനസിലാക്കൂ പുകവലിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്കെന്താണ് സംഭവിക്കുന്നതെന്ന്. ആകെ ചുമച്ച് കണ്ണീരൊലിപ്പിക്കുന്ന അവസ്ഥയാണിത്. ഇതുകാണുമ്പോള്‍ പ്രേക്ഷകര്‍ അത് തിരസ്‌കരിക്കുകയേയുള്ളൂ- ആരോപണത്തോട് ഐശ്വര്യ പ്രതികരിക്കുന്നതിങ്ങനെയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X