»   » അഭിഷേകിനെ ചൊടിപ്പിക്കാന്‍ കഴിയില്ല: ഐശ്വര്യ

അഭിഷേകിനെ ചൊടിപ്പിക്കാന്‍ കഴിയില്ല: ഐശ്വര്യ

Posted By: Super
Subscribe to Filmibeat Malayalam
Aishwarya And Abhishek
തന്റെ പ്രണയം അഭിഷേകിനോട് മാത്രമാണെന്ന് ഐശ്വര്യ, അടുത്തിടെ രാവണില്‍ ഒപ്പം അഭിനയിച്ച ചില താരങ്ങളുടെ പേരുമായിച്ചേര്‍ത്തുവന്ന ഗോസിപ്പുകളോട് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ.

അപവാദം പറഞ്ഞു പരത്തുന്നവര്‍ക്ക് എന്തും പറയാം, ഞാനത് പ്രശ്‌നമാക്കുന്നില്ല, എന്നാല്‍ അത് വ്യക്തിപരമായി അപമാനിക്കലാവുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ- ആഷ് ചോദിക്കുന്നു.

രാവണില്‍ ഒപ്പം അഭിനയിച്ച തമിഴ് നടന്‍ വിക്രമിന്റെ പേരുചേര്‍ത്തായിരുന്നു ഐശ്വര്യയെക്കുറിച്ചുള്ള ഗോസിപ്പുകള്‍.

ഞാനും വിക്രമും നല്ല സുഹൃത്തുക്കള്‍മാത്രമാണ്. അപവാദം പറയുന്നതു കേട്ട് അതില്‍ ചൊടിയ്ക്കുന്നയാളല്ല അഭിഷേക്. അത്രയും കടുത്ത ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ആ സൗഹൃദവും ആത്മബന്ധവുമെല്ലാം എന്റെയും അഭിഷേകിന്റെയും കിടപ്പറവാതിലിന് മുന്നില്‍ വരെ മാത്രമേയുള്ള അതിനപ്പുറത്തേയ്ക്ക് ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. - ഐശ്വര്യ പറയുന്നു.

കാനില്‍ വച്ചാണ് ഐശ്വര്യ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കിയത്. രാവണിന്റെ ചിത്രീകരണം 200 ദിവസത്തിലേറെ നീണ്ടുപോയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ ഐശ്വര്യയെക്കുറിച്ച് അപവാദം പറഞ്ഞ് തന്നെ വിശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടിലാണ് അഭിഷേകും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam