»   » വീണ്ടും ആക്ഷന്‍ നായകനാവണമെന്ന് അക്ഷയ്കുമാര്‍

വീണ്ടും ആക്ഷന്‍ നായകനാവണമെന്ന് അക്ഷയ്കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Akshay
മുംബൈ: കോമഡി സിനിമകള്‍കൊണ്ട് ഹിന്ദിയില്‍ പുതിയ തരംഗം തീര്‍ത്ത അക്ഷയ് കുമാറിന് പഴയ ആക്ഷന്‍ ഹീറോ റോളിലേക്ക് തിരിച്ചുപോവാന്‍ മോഹം. ദബങ്, ബോഡിഗാര്‍ഡ്, സിങ്കം, ഫോഴ്‌സ് തുടങ്ങിയ പടങ്ങള്‍ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായതോടെയാണ് ഖിലാഡിക്ക് ഇത്തരമൊരു പൂതി ഉദിച്ചത്.

മകന്‍ തീരെ ചെറുതായതിനാലാണ് ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കാതിരുന്നത്. ഇപ്പോള്‍ അവന് പത്തുവയസ്സായി കാര്യങ്ങളെല്ലാം മനസ്സിലാവും. തീര്‍ച്ചയായും അടുത്ത നാലോ അഞ്ചോ വര്‍ഷത്തേക്ക് ആക്ഷന്‍ റോളുകള്‍ ചെയ്യുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. അടിപൊളി റോളുകള്‍ ചെയ്തിട്ട് എത്രയോ കാലമായി-പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് വ്യക്തമാക്കി.

1990കളില്‍ ആക്ഷന്‍ ഹീറോ എന്ന നിലയിലാണ് അക്ഷയ് കടന്നു വന്നത്. ഖിലാഡി, മേം ഖിലാഡി തു അനാരി, സബ്‌സെ ബഡാ ഖിലാഡി, ഖിലാഡിയോം കാ ഖിലാഡി, മിസ്റ്റര്‍ ആന്റ് മിസ്സിസ് ഖിലാഡി, ഇന്റര്‍നാഷണല്‍ ഖിലാഡി, ഖിലാഡി 420 എന്നീ സിനിമകളിലൂടെയാണ് ഖിലാഡി എന്ന ചെല്ലപ്പേര് അക്ഷയ് കുമാറിനു ലഭിച്ചത്. ഇപ്പോള്‍ ഖിലാഡി 786 എന്ന പേരില്‍ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള പുറപ്പാടിലാണ്.

English summary
Bollywood superstar Akshay Kumar, who has regaled the audience with his slapstick comedy, wants to now return to his 'action' innings to cash on the recent success of such films before he grows older. With films like 'Dabangg', 'Bodyguard', 'Singham' and 'Force' making hay at the box office

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam