അസിനും നീലും വീണ്ടും അടുക്കുന്നു

മുന്‍പ് അസിന്‍ നീലിനു വേണ്ടി നിര്‍മ്മാതാക്കളുടെയടുത്ത് ശുപാര്‍ശ നടത്തുന്നുവെന്നും ഇരുവരും തമ്മില്‍ കടുത്ത പ്രണയമാണെന്നും ബി ടൗണ്‍ പാപ്പരാസികള്‍ പറഞ്ഞു പരത്തിയിരുന്നു. തുടര്‍ന്ന് അസിന്‍ നീലുമായി അകലം പാലിച്ചു. എന്നാല്‍ തങ്ങളെ പറ്റി ഗോസിപ്പ് പരക്കുന്നുവെന്ന് കരുതി ഇരുവര്‍ക്കും അകന്നിരിക്കാനാവില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഗോസിപ്പുകള്‍ പരന്നു തുടങ്ങിയതോടെ കുറച്ച് അകലം പാലിയ്ക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിയ്ക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇരുവര്‍ക്കും ഒരുപാടുനാള്‍ അകന്നിരിയ്ക്കാനാകില്ലെന്നും അതിനാല്‍ വീണ്ടും നല്ല സുഹൃത്തുക്കളാകാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നും ബോളിവുഡില്‍ ഇവരോട് അടുപ്പമുള്ളവര്‍ പറഞ്ഞു.


Click it and Unblock the Notifications











