»   » അസിന്‍ ആളാകെമാറി, സെറ്റില്‍ കളിയും ചിരിയും

അസിന്‍ ആളാകെമാറി, സെറ്റില്‍ കളിയും ചിരിയും

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡിലെ മലയാളി താരം അസിന്‍ തോട്ടുങ്കല്‍ പൊതുവേ ആരോടും അധികം മിണ്ടാതെ സ്വകാര്യതയുമായി കഴിയുന്ന ഒരാളാണെന്നാണ്  അവിടത്തെ സംസാരം. ഷൂട്ടിങ് സെറ്റുകളിലായാലും അസിന്‍ വളരെ മാറിനില്‍ക്കുന്ന ഒരാളാണത്രേ, പതിവായി കാണുന്നപോലെ ഒച്ചയും ബഹളുമായി നടക്കാത്ത അസിന് ഒരു തരം അന്തര്‍മുഖത്വമുണ്ടെന്നുവരെ ബോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

എന്നാല്‍ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 2വിന്റെ സെറ്റില്‍ അസിന്‍ തന്റെ ഇമേജ് മാറ്റിമറിച്ചുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തീര്‍ത്തും വ്യത്യസ്തയായ ഒരു അസിനെയാണത്രേ ഹൗസ്ഫുളിന്റെ ഷൂട്ടിങ്ങിനിടെ കാണാന്‍ കഴിഞ്ഞത്.

എല്ലാവരോടും ചിരിച്ച് കളിച്ച് വളരെ സൗഹൃദത്തോടെയാണ് അസിന്‍ ഇടപെടുന്നത്. യൂണിറ്റിലെ എല്ലാവരുമായി ഇടപെടുകയും എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിയ്ക്കുകയും എല്ലാം ചെയ്യുന്നുണ്ടത്രേ. മുമ്പാണെങ്കില്‍ ഷൂട്ടിങിനിടെയുള്ള ഇടവേളകളില്‍ ഏതെങ്കിലും മൂലയില്‍ ആരോടും മിണ്ടാതെയിരിക്കുക അല്ലെങ്കില്‍ സ്വന്തം കാരവാനില്‍ ഇരിക്കുക, ഇതായിരുന്നുവത്രേ അസിന്റെ പതിവ്.

ഇപ്പോഴാണെങ്കില്‍ മുബൈയിലെ ചില സുഹൃത്തുക്കള്‍ അസിനെ കാണാന്‍ സെറ്റിലെത്താറുണ്ടത്രേ, ഷൂട്ടിങിനിടെ താരം ഇവരുമായി സമയം ചെലവഴിക്കാറുണ്ടെന്നും സെറ്റിലുള്ളവര്‍ പറയുന്നു. മാത്രമല്ല ഷൂട്ടിങ് ഇല്ലാത്ത ശനി ഞായര്‍ ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പാര്‍ട്ടിയ്ക്കും മറ്റും പോവാന്‍ തയ്യാറാവുന്നുമുണ്ട്.

എന്തായാലും പതിവായ തണുപ്പന്‍ മട്ട് വിട്ട് അസിന്‍ ഉഷാറായിക്കഴിഞ്ഞു, ഇപ്പോള്‍ ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുള്ള താരം, എല്ലാതരത്തിലും ബോളിവുഡിന്റെ ഭാഗമാകാന്‍ ഉറപ്പിച്ചുകഴിഞ്ഞുവെന്നാണ് സൂചന. അതിന്റെ ഭാഗമാണീ ഭാവമാറ്റങ്ങളെന്നാണ് ചിലര്‍ പറയുന്നത്.

English summary
Asin Thottumkal says that people in Bollywood initially found her to be aloof but that isn't her true self.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam