»   » ജോണിനെ വിചാരിച്ച് സങ്കടപ്പെടുന്നില്ല: ബിപാഷ

ജോണിനെ വിചാരിച്ച് സങ്കടപ്പെടുന്നില്ല: ബിപാഷ

Posted By:
Subscribe to Filmibeat Malayalam
Bipasha
പ്രണയം മൊട്ടിടുന്നതും തകരുന്നതുമൊന്നും ഇന്നത്തെക്കാലത്ത് വലിയ വിഷയങ്ങളല്ല, പ്രത്യേകിച്ചും അത് ചലച്ചിത്രലോകത്താകുമ്പോല്‍ ഒട്ടും ആരും കാര്യമാക്കാറില്ല. അനുദിനം പ്രണയം മൊട്ടിടുകയും വാടിക്കൊഴിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരിടമാണ് ഹിന്ദി ചലച്ചിത്രലോകം.

ഒരു ദിനത്തില്‍ ഒരു പ്രണത്തിന്റെ കഥയെങ്കിലും ബോളിവുഡിന് പറയാനുണ്ടാകും. പക്ഷേ ഇവിടെയും ചില ബന്ധങ്ങള്‍ തകരുന്നത് എല്ലാവരും ഒട്ടേറെ ആകാംഷയോടെയാണ് നോക്കിനില്‍ക്കാറുള്ളത്. മുമ്പ് കരീന-ഷാഹിദ് പ്രണയം തകര്‍ന്നപ്പോള്‍ കുറേനാളത്തേയ്ക്ക് അതുമാത്രമായിരുന്നു ബോളിവുഡിലെ ചര്‍ച്ചാ വിഷയം. അടുത്ത കാലത്ത് ഇതിന് സമാനമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ബിപാഷ-ജോണ്‍ എബ്രഹാം പ്രണയത്തകര്‍ച്ച.

ഒന്‍പതുവര്‍ഷത്തോളം പ്രണയിച്ചുനടന്ന ഇവര്‍ പയ്യെ അകലുകയായിരുന്നു. പിരിയാം എന്ന തീരുമാനം ജോണിന്റേതായിരുന്നുവെന്നും അതിനാല്‍ത്തന്നെ ബിപാഷ വല്ലാതെ തളര്‍ന്നുപോയിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും കുറച്ച് വൈകിയെങ്കിലും ബിപാഷ ഇപ്പോള്‍ പഴയ ഫോമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രണയനൈരാശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിപാഷ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ അശുഭ കാര്യങ്ങള്‍ പ്രതീക്ഷിച്ച് തയ്യാറെടുക്കാറില്ല, പക്ഷേ പലപ്പോഴും അത്തരം കാര്യങ്ങളെ നമ്മള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. ജീവിതം അങ്ങനെ തന്നെയാണ്, ഈ വേദനകളെയെല്ലാം ജീവിതം തന്നെ മാറ്റുകയും ചെയ്യും. ഇപ്പോള്‍ എനിയ്ക്ക് ദുഖമോ ജോണിനെ നഷ്ടപ്പെട്ടുവെന്ന തോന്നലോ ഇല്ല- അതായത് താനിപ്പോഴും ജോണിനെയും വിചാരിച്ചു കരഞ്ഞുകൊണ്ടിരിക്കുകയല്ല എന്നുതന്നെ. എത്ര ബോള്‍ഡായിരിക്കുന്ന അല്ലേ ബിപാഷ.

English summary
The dusky beauty Bipasha Basu, who broke up with John Abraham after dating him for eight years recently revealed that she does not miss John anymore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam