»   » സ്വയംവരം: രാഖിയും കൂട്ടരും കുരുക്കില്‍

സ്വയംവരം: രാഖിയും കൂട്ടരും കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Rakhi Sawant
ജയ്‌പൂര്‍: സ്വന്തം വിവാഹം ഒരു റിയാലിറ്റിഷോയാക്കി മാറ്റിയ ബോളിവുഡ്‌ ഐറ്റം ഗേള്‍ രാഖി സാവന്തിനെതിരെ കോടതി നടപടി.

എന്‍ഡിടിവി ഇമാജിനില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ രാഖി കാ സ്വയംവര്‍ എന്ന പരിപാടിയ്‌ക്കെതിരെ ഒരു സ്വകാര്യ പോര്‍ട്ടലാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

തങ്ങളുടെ പോട്ടലില്‍ നിന്നാണ്‌ സ്വയംവരം റിയാലിറ്റി ഷോയാക്കുകയെന്ന ആശയം പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ മോഷ്ടിച്ചതെന്നാണ്‌ പോര്‍ട്ടലിന്റെ അധികൃതര്‍ പറയുന്നത്‌.

രാഖി സാവന്ത്‌, നടന്‍ രവി കിഷന്‍ ചാനലിന്റൈ മാനേജിങ്‌ ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ജയ്‌പൂരിലെ ജൂഡീഷ്യല്‍ മജിട്രേട്ട്‌ കോടതി നമ്പര്‍ 27 മജിസ്‌ട്രേട്ട്‌ ശില്‍പ സമീര്‍ പൊലീസിന്‌ നിര്‍ദ്ദേശം നല്‍കി.

പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നതാണ്‌ ഇവര്‍ക്കെതിരെയുള്ള കേസ്‌. ജയ്‌പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലിലെ എഴുത്തുകാരനായ ഗൗരവ്‌ തിവാരിയാണ്‌ നടിയ്‌ക്കും കൂട്ടര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

സ്വയംവര്‍ ഡോട്ട്‌ കോം എന്ന തന്റെ പോര്‍ട്ടലിലെ ആശയമാണ്‌ ഈ റിയാലിറ്റിഷോയെന്നും അതിന്‌ താന്‍ 2008ല്‍ത്തന്നെ പകര്‍പ്പവകാശം നേടിയതാണെന്നുമാണ്‌ ഗൗരവ്‌ കോടതിയില്‍ നില്‍കിയ പരാതിയില്‍ പറയുന്നത്‌.

പരാതി സ്വീകരിച്ച കോടതി സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. തീര്‍ത്തും വ്യത്യസ്‌തമായ ഒരു പരിപാടിയെന്ന നിലയില്‍ രാഖി കാ സ്വയംവറിന്‌ വന്‍ റേറ്റിങാണ്‌ ഉള്ളത്‌.

പരിപാടിയില്‍ പങ്കെടുത്ത കാനഡയില്‍ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യന്‍ യുവാവിനെയാണ്‌ രാഖി വിവാഹം ചെയ്യുന്നതെന്നാണ്‌ കേള്‍ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam