»   » കമലിന്റെ രണ്ടാം പുത്രിയും വെള്ളിത്തിരയിലേക്ക്

കമലിന്റെ രണ്ടാം പുത്രിയും വെള്ളിത്തിരയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Kamal Hassan poses with his younger daughter Akshara Hassan
കമല്‍ കുടുംബത്തില്‍ പിറന്നവരെല്ലാം വെള്ളിത്തിര പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. ശ്രുതി ഹസന്‍ നായികയായി അരങ്ങേറിയതിന് പിന്നാലെ കമലിന്റെ രണ്ടാമത്തെ പുത്രി അക്ഷര ഹസനും സിനിമയില്‍ ചുവടുവെയ്ക്കുകയാണ്. എന്നാല്‍ ചേച്ചിയെ പോലെ ഗ്ലാമര്‍ നായികയാവാനല്ല, മറിച്ച് ഒരു ഫിലിം മേക്കറാവാനാണ് കൊച്ചുസുന്ദരിയുടെ ശ്രമം.

ബോളിവുഡ് പ്രൊഡ്യൂസര്‍ സ്മിത താക്കറെ നിര്‍മ്മിയ്ക്കുന്ന സൊസൈറ്റിയിലൂടെയാണ് അക്ഷരയുടെ അരങ്ങേറ്റം. അമ്മ സരികയ്ക്ക് പുറമെ ഡിംപിള്‍ കപാഡിയ, രണ്‍ധീര്‍ കപൂര്‍, സീമ ബിശ്വാസ്, ഓംപുരി എന്നി മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമാണ് ഈ പത്തൊമ്പതുകാരി സിനിമയുടെ സെറ്റിലെത്തിയത്.

സൊസൈറ്റിയുടെ സംവിധായകനായ രാഹുല്‍ ധൊലാക്കിയയുടെ ശിക്ഷണത്തിലാണ് സംവിധാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ അക്ഷര ഹസ്സന്‍ കുറിയ്ക്കുന്നത്. മകളുടെ താത്പര്യം മനസ്സിലാക്കിയ സരിക തന്നെയാണ് രാഹുലിന് ശിക്ഷ്യപ്പെടാനുള്ള അവസരമൊരുക്കിയതെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ധൊലാക്കിയ സംവിധാനം ചെയ്ത പര്‍സാനിയ എന്ന ചിത്രത്തില്‍ സരികയായിരുന്നു നായിക. അന്നേ രാഹുലിന്റെ കഴിവ് തിരിച്ചറിഞ്ഞ സരിക മകളുടെ ഗുരുവായി അദ്ദേഹത്തെ തന്നെ തീരുമാനിയ്ക്കുകയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ അച്ഛനമ്മമാരുടെ ചരിത്രം മക്കളും ആവര്‍ത്തിയ്ക്കുമെന്ന് കരുതാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam