»   » പൃഥ്വിയുടെ ബോളിവുഡ് ചിത്രം ഒക്ടോബറില്‍

പൃഥ്വിയുടെ ബോളിവുഡ് ചിത്രം ഒക്ടോബറില്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രമായ അയ്യായുടെ ഷൂട്ടിങ് തുടങ്ങുന്നു. റാണി മുഖര്‍ജി നായികയാവുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം മുംബൈയില്‍ തുടങ്ങു്‌മെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുരാഗ് കശ്യപ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സച്ചിന്‍ കുണ്ഡല്‍ക്കറാണ്. മുംബൈയിലെ മറാത്തി കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് അയ്യ ഒരക്കുന്നത്.

മറത്തി പെണ്‍കുട്ടിയായി റാണി വേഷമിടുമ്പോള്‍ മുംബൈയില്‍ താമസമാക്കിയ തമിഴ് യുവാവായാണ് പൃഥ്വിയും അഭിനയിക്കുന്നത്. ഒരു ദക്ഷിണേന്ത്യന്‍ യുവാവും മറാത്തി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് അയ്യായുടെ പ്രമേയമെന്ന് സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ തമിഴ് ചുവയുള്ള ഹിന്ദിയിലാണ് പൃഥ്വി സംസാരിയ്ക്കുകയെന്നും സൂചനകളുണ്ട്. ഹിന്ദിയില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് അയ്യയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് പൃഥ്വി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

English summary
Prithviraj is all set to start the shoot of his new film in Hindi Aiyya with Rani Mukerji. The film directed by Sachin Kundalkar and produced by Anurak Kashyap will start rolling in Mumbai from October first week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam