»   »  സല്‍മാനെതിരെ പ്രതിഷേധം

സല്‍മാനെതിരെ പ്രതിഷേധം

Posted By:
Subscribe to Filmibeat Malayalam
Salman
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ തമിഴ് സംഘടന പ്രതിഷേധത്തിനൊരുങ്ങുന്നു. ഹിന്ദു മക്കള്‍ കക്ഷി(എച്ച്എംകെ)യാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

അടുത്തിടെ ഒരു ഓഡിയോ റിലീസ് ചടങ്ങിനായി സല്‍മാന്‍ തമിഴ്‌നാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സല്‍മാന്‍ ചടങ്ങിനെത്തിയാല്‍ പ്രതിഷേധിയ്ക്കുമെന്ന നിലപാടിലാണ് എച്ച്എംകെ.

ശ്രീലങ്ക രണ്ടു തവണ സന്ദര്‍ശിയ്ക്കുക വഴി സല്‍മാന്‍ ലോകമമ്പാടുമുള്ള തമിഴ്മക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് സംഘടന ആരോപിയ്ക്കുന്നത്. അമിതാഭും ഷാരൂഖും ശ്രീലങ്കയില്‍ പോകാന്‍ വിസമ്മതിച്ചു. എന്നാല്‍ സല്‍മാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജ്പക്ഷെയുമൊത്ത് വിനോദയാത്രയ്ക്ക് വരെ പോയി. രജ്പക്ഷെയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശിച്ചിരുന്നുവെന്നും എച്ച്എംകെ സെക്രട്ടറി കണ്ണന്‍ പറഞ്ഞു.

മുന്‍പ് കാവലന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനായി അസിന്‍ എത്തിയപ്പോഴും ഇത്തരത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. റെഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ശ്രീലങ്കയില്‍ പോയതായിരുന്നു പ്രതിഷേധത്തിന് കാരണം.

English summary
While the Osthe team is planning to rope in Bollywood star Salman Khan for its audio launch or premiere, now, it looks like they may have to think of other celebrities for the event.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam