»   » സുനില്‍ ഷെട്ടിയുടെ ജിമ്മില്‍ ഭക്ഷണം പാകം ചെയ്യാം

സുനില്‍ ഷെട്ടിയുടെ ജിമ്മില്‍ ഭക്ഷണം പാകം ചെയ്യാം

Posted By:
Subscribe to Filmibeat Malayalam
Sunil Shetty
ബോളിവുഡിലെ ഏറ്റവും മികച്ച ബിസിനസ്‍കാരന്‍ ആരാണെന്നറിയാമോ? ഐപിഎല്‍ ടീമുള്ള ഷാരുഖ് ഖാന്‍ ആണെന്നായിരിയ്ക്കും ഉത്തരം. അല്ലേഅല്ല. ഏറ്റവും കൂടുതല്‍ ബിസിനസ് ആസ്ഥിയുള്ളത് സുനില്‍ ഷെട്ടിയ്ക്കാണ്. ഹോട്ടലും റസ്റ്ററന്റും വസ്ത്രക്കച്ചവടവുമുള്ള സുനില്‍ ഇതാ പുതിയ രംഗത്തേയ്ക്ക് കാല്‍വച്ചിരിയ്ക്കുന്നു.

യുഎസിലെ ഒരു ജിമ്മുമായി ചേര്‍ന്ന് ഇന്ത്യയില്‍ ജിമ്മുകള്‍ തുടങ്ങുന്നതാണ് പുതിയ പദ്ധതി. ഈയിടെ സുനില്‍ നാഗ്പൂരില്‍ ഇതിത്തരത്തിലുള്ള ഒരു ജിം തുടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച സുനില്‍ രണ്ടാമത്തെ ജിം തുടങ്ങി. പൂനെ നഗരത്തിലാണിത്. 'എനി ടൈം ഫിറ്റ്നസ്' എന്നാണ് ഇതിന് പേരിട്ടിരിയ്ക്കുന്നത്.

ഇന്ത്യയിലെമ്പാടുമായി 250 ജിമ്മുകള്‍ തുടങ്ങാനാണ് ഈ യുഎസ് കമ്പനി പദ്ധതിയിട്ടിരിയ്ക്കുന്നത്. മുംബൈയില്‍ അടുത്ത ആഴ്ച തന്നെ എനി ടൈം ഫിറ്റ്നസ് തടങ്ങും. യു എസ് കമ്പനി ആയതുകൊണ്ട് വന്‍ നിരക്കായിരിയ്ക്കുമെന്ന് കരുതണ്ട. 399 രൂപയാണ് മാസത്തേയ്ക്ക് കുറഞ്ഞ നിരക്ക്, ഉയര്‍ന്ന നിരക്ക് 999 രൂപയും.

വൃദ്ധര്‍ക്കും നാലുമുതല്‍ 17 വയസ്സുവരെ ഉള്ളവര്‍ക്കും വേണ്ട പ്രത്യേക സൗകരങ്ങളും ഇവിടെ ഉണ്ട്. ഭക്ഷണ കാര്യങ്ങള്‍ ഉപദേശിയ്ക്കാന്‍ പരിശീലനം ലഭിച്ചവരുണ്ട്. സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കി പരിശീലിയ്ക്കാന്‍ അടുക്കളയും ഈ ജിമ്മില്‍ ഒരുക്കിയിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam