»   » എന്റെ ഭൂതകാലമൊരു ബോംബ്: സണ്ണി ലിയോണ്‍

എന്റെ ഭൂതകാലമൊരു ബോംബ്: സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam
Sunny Leone
ഇപ്പോള്‍ എവിടെയും സംസാരവിഷയം ബിഗ് ബോസിലെ പുതിയ താരം സണ്ണി ലിയോണാണ്. നീലച്ചിത്രതാരമെന്ന ലിയോണിന്റെ സ്റ്റാറ്റസും പിന്നെ ഇന്ത്യക്കാരിയെന്ന പേരുമാണ് സണ്ണിയെ ചര്‍ച്ചാവിഷയമാക്കുന്നത്.

സണ്ണി വന്നതോടെ ബിഗ് ബോസ് കാണാന്‍ ആളുകൂടിയിട്ടുണ്ട്. പക്ഷേ അധികനാള്‍ സണ്ണിയുടെ ചൂടന്‍ സൗന്ദര്യം ബിഗ് ബോസ് കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് സൂചന. സണ്ണി ഇപ്പോള്‍ എലിമിനേഷന്‍ ഭീഷണിയിലാണ്. ബിഗ് ബോസിന്റെ അടുത്തവാരത്തില്‍ താരം ഒരു പക്ഷേ പുറത്താക്കപ്പെടും.

തന്റെ ഭൂതകാലമറിഞ്ഞാല്‍ ബിഗ് ബോസ് ഹൗസില്‍ ബോബ് പൊട്ടുമെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. അതായത് അത്രയേറെ പൊട്ടിത്തെറിയുണ്ടാക്കാന്‍ പറ്റുന്ന ഭൂതകാലമാണ് തന്റേതെന്നുതന്നെയാണ് സണ്ണി പറയുന്നത്.

ഇന്റര്‍നെറ്റില്‍ എന്റെ പേര് തിരഞ്ഞാല്‍ 2കോടി സെര്‍ച്ച് ഫലങ്ങളാണ് വരുക. എന്റെ ആരാധകരെല്ലാം അമേരിക്കയിലാണ്. ഞാന്‍ ശരിയ്ക്കും ഒരു വിവാദതാരമാണ്. പക്ഷേ അതിന്റെയൊന്നും പേരില്‍ എനിയ്ക്ക് ടെന്‍ഷനില്ല. പക്ഷേ ബിഗ് ബോസ് ഹൗസിലുള്ളവര്‍ ഇതറിഞ്ഞാല്‍ അവിടെ സ്‌ഫോടനം നടക്കും- സണ്ണി പറയുന്നു.

പലതരം വിലക്കുകളുണ്ടെങ്കിലും ബിഗ് ബോസ് ഹൗസില്‍ പലപ്പോഴും വിഴുപ്പലക്കലുകളും തെറിപറച്ചിലുകളുമെല്ലാം പതിവാണ്. അതുകൊണ്ടുതന്നെയാണ് സണ്ണി അവിടെതന്റെ ഭൂതകാലത്തെ പേടിയ്ക്കുന്നതും.

എന്തായാലും സണ്ണി എലിമിനേറ്റ് ചെയ്യപ്പെടുമെന്ന വാര്‍ത്തകള്‍ അവരുടെ ഇന്ത്യന്‍ ആരാധകരെനിരാശയിലാഴ്ത്തുകയാണ്. അധികം സെന്‍സറിങ് ഒന്നുമില്ലാതെയാണ് സണ്ണിയുടെ രംഗങ്ങള്‍ ബിഗ് ബോസില്‍ കാണുക്കുന്നത്. ഒരു പോള്‍ ഡാന്‍സ് കഴിഞ്ഞതോടെ സണ്ണിയ്ക്ക് വലിയ ആരാധകരാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്.

English summary
Sunny Leone says her past a 'bomb' Mumbai: Nobody expected it to happen this soon, but Sunny Leone has been nominated for elimination in the second week of her Bigg Boss sojourn

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam