twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോദി തരംഗം!! ബോക്സോഫിസിൽ വൻ കുതിപ്പുമായി പിഎം നരേന്ദ്രമോദി, മൂന്ന് ദിവസം കൊണ്ട് നേടിയത്...

    |

    കുറച്ചു നാളുകളായി പൊളിറ്റിക്കൽ ബയോപിക്കുകൾ ഇന്ത്യൻ സിനിമയിൽ ട്രെന്റിങ്ങായി മാറുകയാണ്. മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ്ങിന്റെ ജീവിത കഥയെ ആസ്പദമാക്കി പുറത്തു വന്ന ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ പിഎം നരേന്ദ്രമോദി എന്നിങ്ങനെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് . ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് പിഎം നരേന്ദ്രമോദി റിലീസിനെത്തിയത്. ലോക് സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നീണ്ടി വെച്ചിരുന്നു. ഫല പ്രഖ്യാപനത്തിനു ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

    നടിയുടെ മുറിയിൽ അതിക്രമിച്ച് കയറി!! തോക്ക് ചൂണ്ടി യുവാവിന്റെ വിവാഹാഭ്യര്‍ഥന, പിന്നെയുണ്ടായത്..നടിയുടെ മുറിയിൽ അതിക്രമിച്ച് കയറി!! തോക്ക് ചൂണ്ടി യുവാവിന്റെ വിവാഹാഭ്യര്‍ഥന, പിന്നെയുണ്ടായത്..

    പുറത്തു വന്ന എല്ല പൊളിറ്റിക്കൽ ബയോ പിക്കുകൾക്കും ബോക്സോഫീസിൽ മികച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. മൻമോഹൻ സിങ്ങിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായ ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ പ്രതീക്ഷ വിജയം നേടാൻ സാധിച്ചില്ലായിരുന്നു. എന്നാൽ വൈഎസ്ആർ റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായ യാത്ര ബോക്സോഫീൽ വൻ ഹിറ്റായിരുന്നു. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ വൈഎസ് ആർ ആയി എത്തിയത്. എന്നാൽ മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് തുടക്കം മുതൽ മികച്ച പ്രകേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. നീട്ടി വയ്പ്പുകൾക്കൊടുവിൽ ചിത്രം മെയ് 24 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി. ചിത്രം റിലീസിനെത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന കളക്ഷൻ വിവരം ഇങ്ങനെയാണ്.

     അന്ന കംഫർട്ടബിളാണ്!! നന്നായി അഭിനയിച്ചത് അവൾക്കൊപ്പം... മനസ്സ് തുറന്ന് ഷെയ്ൻ നിഗം അന്ന കംഫർട്ടബിളാണ്!! നന്നായി അഭിനയിച്ചത് അവൾക്കൊപ്പം... മനസ്സ് തുറന്ന് ഷെയ്ൻ നിഗം

     മോദിയുടെ ജീവിതം

    മോദിയുടെ ജീവിതം

    പ്രധാനമന്ത്രി നരേന്ദ്രനമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പിഎം നരേന്ദ്രമോദി. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയായി എത്തിയത്. പ്രധാനമന്ത്രി ജീവിതത്തിൽ പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്. ബാല്യം മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതുവരെയുളള സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിലെ ട്രെയിലറും പോസ്റ്ററിനുമൊക്കെ സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതെല്ലാം ചിത്രത്തിനു വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് വർധിപ്പിച്ചിരുന്നു.

     വൻ താര നിര

    വൻ താര നിര

    വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മോദിയായി വിവോക് ഒബ്റോയി എത്തുമ്പോൾ അമിത് ഷാ ആയി എത്തിയത് മനോജ് ജോഷിയായിരുന്നു.ദശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ചിത്രം റിലീസിനെത്തിയിരുന്നു. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രദർശനത്തിനായി എത്തിയത്.

    ചിത്രം  സൂപ്പർ ഹിറ്റ്

    ചിത്രം സൂപ്പർ ഹിറ്റ്

    ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വേണ്ടവിധം ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പ്രതികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു. ആദ്യ ദിനം അഞ്ച് കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഇതിനെ കുറിച്ച് നിർമ്മാതാക്കളോ ബോളിവുഡ് ട്രെഡ് അനലിസ്റ്റുകളോ ഇതിനെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. എന്നാലിപ്പോൾ ചിത്രം പുറത്തിറങ്ങി മൂന്ന് ദിവസം പിന്നീടുമ്പോൾ ചിത്രത്തിനെ കുറിച്ചുളള കൃത്യമായ ചിത്രം പുറത്തു വരുകയാണ്.

     മൂന്ന് ദിവസം കൊണ്ട് നേടിയത്

    മൂന്ന് ദിവസം കൊണ്ട് നേടിയത്

    ഏപ്രിൽ 12 ആയിരുന്നു ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ചിത്രം മെയ് 24 ന് മാറ്റുകയായിരുന്നു. ചിത്രം ലോക് സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം പരിഗണിച്ചായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രത്തിന്റെ റിലീസിങ് തീയതി നീട്ടിയത്, ആദ്യ ദിവസം 2.88 കോടി രൂപയായിരുന്നു ചിത്രം നേടിയത്. രണ്ടാം ദിവസം 3.76 കോടി രൂപ നേടിയിരുന്നു. മൂന്നാം ദിവസം 4.50 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. മൂന്ന് ദിീവസം കൊണ്ട് ചിത്രം നേടിയത് 11.14 കോടി രൂപയാണ്. ഇത് ഇന്ത്യയിലെ കളക്ഷൻ റിപ്പോർട്ട് മാത്രമാണ്.

    English summary
    3 day collection report on PM Narendra Modi film crosses Rs 11 crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X