»   » തമിഴകത്തെ ഹസാരെ അമീര്‍ ഖാന്‍

തമിഴകത്തെ ഹസാരെ അമീര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam
അഴിമതിയ്‌ക്കെതിരെ പോരാടി വിജയം വരിച്ച അണ്ണാ ഹസാരെ സാധാരണ ജനങ്ങളുടെ മനസ്സില്‍ മാത്രമല്ല ബോളിവുഡിലെ സൂപ്പര്‍ സംവിധായകരുടെ മനസ്സിലും ഹീറോ തന്നെ. അതിനാലാണ് ഹസാരെയുടെ
പോരാട്ടത്തെ ആസ്പദമാക്കി ഒരു സിനിമയെടുത്താലോ എന്ന ആശയം സിനിമാനിര്‍മ്മാതാക്കളുടെ മനസ്സില്‍ തെളിഞ്ഞത്.

ഹസാരെയുടെ ജീവിതത്തെ ആസ്പദമാക്കി അമിതാഭ് ബച്ചനെ നായകനാക്കി പ്രകാശ് ഝാ ഒരു ചിത്രം ഒരുക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ഹസാരെയായി അമീര്‍ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗജിനിയുടെ നിര്‍മ്മാതാവ് മധുതേനയാണ് ഈ ചിത്രം തമിഴില്‍ അവതരിപ്പിക്കാനുള്ള അവകാശം സ്വന്തമാക്കിയത്.

ഹസാരെയുടെ സമരത്തിന് ആദ്യവസാനം പിന്തുണ നല്‍കിയ അമീറിന് ഇനി ഹസാരെയായി തമിഴ് മക്കളുടെ മനം കവരാം.

English summary
Anna Hazare and his message of anti-corruption has not just caught the imagination of ordinary citizens, it has also planted an idea, that of a film, into the minds of Bollywood producers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam