»   » ധൂം 3 അവസാന ചിത്രം- ഉദയ് ചോപ്ര

ധൂം 3 അവസാന ചിത്രം- ഉദയ് ചോപ്ര

Posted By:
Subscribe to Filmibeat Malayalam
Uday Chopra
ധൂം സീരിസ് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഉദയ് ചോപ്ര അഭിനയം നിര്‍ത്തുകയാണോ? നടന്റെ പുതിയ ട്വീറ്റ് വായിച്ചാല്‍ അങ്ങനെ ചില സൂചനകളാണ് ലഭിയ്ക്കുക.

അമീര്‍ ഖാന്‍ വില്ലനായെത്തുന്ന ധൂം 3 തന്റെ വിടപറയല്‍ ചിത്രമാവുമെന്നാണ് ഉദയ് ട്വീറ്ററില്‍ കുറിച്ചിരിയ്ക്കുന്നത്. ഞാന്‍ അഭിനയം നിര്‍ത്തുകയല്ല, അഭിനയം എന്നെ വിട്ടുപോവുകയാണ്. ഉദയ് ട്വിറ്റ് ഉങ്ങനെ. (സിനിമ ഞാന്‍ ഉപേക്ഷിയ്ക്കുകയല്ല, സിനിമ എന്നെ ഉപേക്ഷിയ്ക്കുകയാണെന്ന് വേണെങ്കില്‍ വായിക്കാം. )

ബോളിവുഡിലെ നമ്പര്‍ 1 ഫിലിംമേക്കറായ യാഷ് ചോപ്രയുടെ മകനായ ഉദയ് ചോപ്ര 2000ല്‍ പ്രദര്‍ശനത്തിനെത്തിയ മൊഹബത്തേനിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ധൂമിന്റെ ഒന്നും രണ്ടും ഭാഗങ്ങളാണ് ഉദയ് യെ ബോളിവുഡില്‍ ശ്രദ്ധേയനാക്കിയത്. ഈ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യാഷ് ചോപ്രയുടെ മകന്‍ അഭിനയരംഗത്ത് അമ്പേ പരാജയമായിരുന്നു. ഇതു തന്നെയാവണം 38കാരനായ താരത്തെ പിന്‍വാങ്ങാന്‍ പ്രേരിപ്പിയ്ക്കുന്നത്.

English summary
Uday Chopra has revealed that he is set to give up acting after 'Dhoom 3'. "Ok confession time...Dhoom 3 is my swan song...my last film...no I'm not giving up acting...quite the opposite, acting is giving up on me!" Uday posted on his Twitter page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam